അഴിമതി കൂടുതൽ ​യു.പി.എ ഭരണകാലത്ത്​- ജെയ്​റ്റ്​ലി

മുംബൈ: അഴിമതി കൂടുതൽ നടന്നത്​ യു.പി.എ സർക്കാരി​െൻറ ഭരണക്കാലത്താണെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി . കള്ളപണത്തിനെതിരെ ഒരു നടപടിയും എടുക്കാത്ത സർക്കാരാണ്​ യു.പി.എ സർക്കാർ. അത്​ കൊണ്ട്​ തന്നെ മോദി സർക്കാർ അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരെയും നടപടികൾ എടുക്കു​േമ്പാൾ ഇവർക്കുണ്ടാവുന്ന  പ്രശ്​നങ്ങൾ മനസ്സിലാക്കാവുന്നതാണെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

  നോട്ട്​ പിൻവലിക്കലുമായി ബന്ധപ്പെട്ട നടപടികൾ പെ​െട്ടന്ന്​ തന്നെ പൂർത്തിയാക്കും.  ഭാവിയിലെ ഇടപാടുകൾ മുഴുവൻ ഡിജിറ്റൽ രീതിയിലായിരിക്കുമെന്നും ഇത്​ പൂർണ്ണമായും നികുതി വിധേയമായിരിക്കു​മെന്നും ജെയ്​റ്റലി പറഞ്ഞു.
 
പാർലമെൻറിൽ സർക്കാർ ഇൗ വിഷയത്തിൽ ചർച്ച നടത്താൻ തയ്യാറാ​െണന്നും നോട്ട്​ പിൻവലിക്കൽ തീരുമാനത്തിൽ സർക്കാരി​നൊപ്പം പ്രതിപക്ഷവുമുണ്ടാകണമെന്നും ജെയ്​റ്റ്​ലി അഭ്യർത്ഥിച്ചു.  ഇനി കള്ളപണം ശേഖരിച്ച്​ വെക്കുന്നവർ കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്നും ജെയ്​റ്റിലി മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Corruption scams peaked in Congress period-jaitly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.