മാണ്ഡ്യയിലെ ലോകായുക്ത റെയിഡ്

അഴിമതിയുടെ പൂരം; ഉപലോകായുക്തയുടെ മിന്നൽ റെയ്ഡിൽ കർണാടകയിൽ 26 ​ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും നാലുപേർക്ക് സസ്​പെൻഷനും

ബംഗളൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഉപലോകായുക്തയുടെ മിന്നൽ സന്ദർശനം കലാശിച്ചത് 26 ​ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലും നാലുപേരുടെ സസ്​പെൻഷനിലും. മാണ്ഡ്യ ജില്ലയിൽ വ്യാപകമായ അഴിമതിയും കൈക്കൂലിയും ക്രമക്കേടുകളും കണ്ടെത്തിയതിനെത്തുടർന്നാണ് ഉപലോകായുക്ത ജസ്റ്റിസ് ബി. വീരപ്പ മിന്നൽ സന്ദർശനം നടത്തിയത്.

വിവിധ ഉദ്യോഗസ്ഥർക്കെതിരെ 22 പരാതികൾ ലഭിച്ചതിനെത്തുടർന്നായിരുന്നു മിന്നൽ പരിശോധന. ശ്രീരംഗപട്ടണത്തുനിന്ന് സീവേജ് കാവേരി നദിയിൽ നിക്ഷേപിക്കുന്നതിന് അനുമതി നൽകിയതുൾപ്പെടെ നിരവധി പരാതികളിൽ നടപടി കൈ​ക്കൊണ്ടു. കഴിഞ്ഞ 200 വർഷമായി ബംഗളൂരു നഗരത്തിലേക്ക് കുടിവെള്ളമെടുക്കുന്നത് കാവേരിയിൽ നിന്നാണ്. ഡിജിറ്റൽ പേയ്മെന്റ് ആപ്പു വഴി കൈക്കൂലി വാങ്ങിയതും കൈയ്യോടെ പിടികൂടി.

അനധികൃതമായി ബാറുകൾക്ക് അനുമതി, സാമൂഹ്യ നീതി വകുപ്പിന്റെ ഹോസ്റ്റൽ അനുമതിയിലെ അഴിമതി, താടാക തീരങ്ങളിലെ കൈയേറ്റം, ആശുപ​ത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മാണ്ഡ്യ നഗരവികസന അതോറിറ്റിയുടെ സ്ഥലങ്ങൾ അനധികൃതമായി നൽകൽ തുടങ്ങിയ അഴിമതിയുടെ പരമ്പര തന്നെയാണ് കണ്ടെത്തിയത്.

രണ്ട് പഞ്ചായത്ത് വികസന ഓഫിസർമാർക്കാണ് തൽക്ഷണം സസ്​പെൻഷൻ അടിച്ചു​കൊടുത്തത്. ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫിസർക്കും സസ്​പെൻഷൻ കിട്ടി. മാണ്ഡ്യ അർബൻ ആന്റ് കൺട്രി പ്ലാനിങ് വിങ് ഡയറ്കടറർ, ടൗൺ പ്ലാനർ എന്നിവരെയാണ് കൈക്കൂലി വാങ്ങിയതിന് സസ്​പെന്റ് ചെയ്തത്.

മദ്ദൂർ, ശ്രീരംഗപട്ടണ, മാണ്ഡ്യ തഹസിൽദാർമാർ, ശിശുവികസന പ്ലാനിങ് ഓഫിസർമാർ, മാണ്ഡ്യ, പാണ്ഡവപുര താലൂക്ക് എക്സിക്യുട്ടീവ് ഓഫിസർമാർ, അസി. എക്സി. എഞ്ചിനീയർ, സാമൂഹ്യ നീതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർ, ​ഹെൽത്ത് ഓഫിസർ, ഹോർട്ടികൾച്ചർ അസി. ഡയറക്ടർ, പ്ലാനിങ് ഡയറ്കടർ, മുദ്ദൂർ ടൗൺ ചീഫ് ഓഫിസർ, ലാന്റ് റെക്കോഡ്സ് അസി. ഡയറ്കടർ, നാഗമംഗല, മാണ്ഡ്യ ചീഫ് മെഡിക്കൽ ഓഫിസർമാർ, നഗരവികസന കമ്മീഷണർ, പാണ്ഡവപുര, ശ്രീരംഗപട്ടണ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാർ, പടികജാതി വികസന വകുപ്പ് അസി. ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർക്കാണ് സസ്​പെൻഷൻ. അഴിമതി​ക്കേസിൽ നേരത്തെ ശിക്ഷിക്കപ്പട്ടവരും ഇക്കൂട്ടത്തിലുണ്ട്.  

Tags:    
News Summary - Corruption abounds; 26 officials transferred and four suspended in Karnataka in UPLAKYKTA's surprise visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.