ഇന്ത്യയിൽ കോവിഡ് വാക്സിന്‍ വിതരണം ഏതാനും ആഴ്ചക്കുള്ളില്‍ -പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡിനെതിരെയുള്ള വാക്‌സിന്‍ ഏതാനും ആഴ്ചക്കുള്ളില്‍ വിതരണത്തിനായി തയാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സി​െൻറ വിലയും വിതരണവും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകളുമായുള്ള കേന്ദ്രത്തി​െൻറ ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.

'വിജയകരമായ വാക്‌സിന്‍ ഉടന്‍ പുറത്തിറക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യയിലെ ഗവേഷകര്‍. ഗവേഷകരിൽ നിന്ന്​ അനുമതി ലഭിച്ചാലുടൻ രാജ്യത്ത്​ കോവിഡ്​ വാക്​സിനേഷൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാവും വാക്‌സിന്‍ വിതരണം ചെയ്യുക' -പ്രധാനമന്ത്രി വിശദീകരിച്ചു.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ വാക്‌സിന്‍ സംഭരണത്തിനുള്ള സംവിധാനങ്ങള്‍ പരിശോധിക്കുന്നുണ്ട്​. വാക്​സി​െൻറ സ്​റ്റോക്ക്​, തത്സമയ വിവരങ്ങൾ എന്നിവ അപ്​ഡേറ്റ്​ ചെയ്യുന്ന സോഫ്​റ്റ്​വെയറും വികസിപ്പിച്ചിട്ടുണ്ട്​. വാക്‌സിനേഷന്‍ സംവിധാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവുമായ നെറ്റ്‌വര്‍ക്കാണ് ഇന്ത്യക്കുള്ളത്. ഇത് പൂര്‍ണമായും പ്രയോജനപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. വാക്​സിൻ സംബന്ധിച്ച്​ ലോകരാജ്യങ്ങൾ ഇന്ത്യയെ നിരീക്ഷിക്കുകയാണ്​. സുരക്ഷിതമായ വാക്​സിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകാൻ ഇന്ത്യക്കാകും എന്നതിനാലാണതെന്നും മോദി പറഞ്ഞു.

വിദേശരാജ്യങ്ങളിൽ വികസിപ്പിക്കുന്ന എ​ട്ടോളം വാക്​സിനുകളുടെ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്​. ഇവയുടെ നിർമാണവും ഇന്ത്യയിൽ നടക്കുമെന്ന്​ ഉറപ്പ്​ ലഭിച്ചിട്ടുണ്ട്​. ഇന്ത്യ വികസിപ്പിക്കുന്ന മൂന്ന്​ വാക്​സിനുകൾ പരീക്ഷണത്തി​െൻറ വിവിധ ഘട്ടങ്ങളിലാണെന്നും പ്രധാനമന്ത്രി വ്യക്​തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ്​ ഗുലാം നബി ആസാദ്​, എൻ.സി.പി നേതാവ്​ ശരദ്​ പവാർ, തൃണമൂൽ കോൺഗ്രസി​െൻറ സുദീപ്​ ബന്ധോപാധ്യായ്​ തുടങ്ങി പ്രമുഖ രാഷ്​ട്രീയ പാര്‍ട്ടികളുടെ പന്ത്രണ്ട് നേതാക്കളാണ് പങ്കെടുത്തത്. 

Tags:    
News Summary - Coronavirus vaccine could be ready for India in few weeks says PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.