പൊതു സ്​ഥലത്ത്​ തുമ്മിയതിന്​ ആൾക്കൂട്ട മർദനം

കോലാപൂർ: മഹാരാഷ്​ട്രയിൽ വാഹനമോടിച്ചുപോകവേ പൊതുസ്​ഥലത്ത്​ തുമ്മിയതിന്​ ​യുവാവിന്​ ആൾക്കൂട്ട മർദ്ദനം. കോവിഡ്​ ബാധ മറ്റുള്ളവരിലേക്ക്​ പകരുമെന്ന്​ പറഞ്ഞായിരുന്നു മർദ്ദനം. വ്യാഴാഴ്​ച വൈകിട്ട്​ കോലാപൂർ നഗരത്തിനടുത്ത്​ ഗുജാരിയിലാണ്​ ​ സംഭവം.

ആൾക്കൂട്ടം ഇയാളെ മർദ്ദിക്കുന്നതിൻെറ സി.സി.ടി.വി ദൃ​ശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബൈക്കിൽ ​േപാകുന്ന വ്യക്തി തൂവാല ഉപയോഗിച്ച്​ മുഖം മറക്കാതെ തുമ്മിയെന്ന്​ പറഞ്ഞ്​ മറ്റൊരു ബൈക്കിലെത്തിയവർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്​ ആൾക്കൂട്ടം എത്തുന്നതും ഇയാളെ മർദ്ദിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.

Full View

വഴിയിൽ ആൾക്കൂട്ടം നിറഞ്ഞതോടെ ട്രാഫിക്​ ജാമുമുണ്ടായി. ഇയാൾ പൊലീസിൽ പരാതി നൽകിയിട്ടില്ല. മഹാരാഷ്ട്രയിൽ 49 ​േപർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. ഇത്​ ആളുകളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്​.

Tags:    
News Summary - Coronavirus: Man Beaten Up For Sneezing In Public In Maharashtra -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.