9,283 പേർക്ക് കൂടി കോവിഡ്; 10,949 പേർക്ക് രോഗമുക്തി

ന്യൂഡൽഹി: രാജ്യത്ത് 9,283 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 10,949 പേരാണ് കോവിഡിൽ നിന്ന് മുക്തി നേടിയത്. ഇതോടെ മുക്തരുടെ എണ്ണം 3,39,57,698 ആയി. 1,11,481 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 537 ദിവസത്തിനിടയിലെ കുറഞ്ഞ കണക്കാണിത്.

ആകെ കോവിഡ് ബാധിതരുടെ ഒരു ശതമാനമാണിത്. അതേസമയം, 98.33 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.93 ശതമാനവുമാണ്. രാജ്യ വ്യാപകമായി നടക്കുന്ന കോവിഡ് വാക്സിനേഷന്‍റെ ഭാഗമായി ഇതുവരെ 118.44 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തു.

Tags:    
News Summary - coronavirus india live updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.