മതപരിവർത്തനം വിവാഹത്തിന്​ വേണ്ടി മാത്രമാണെങ്കിൽ അംഗീകരിക്കാനാവില്ലെന്ന്​​​ അലഹാബാദ്​ ഹൈക്കോടതി

ന്യൂഡൽഹി: വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന്​ ആവര്‍ത്തിച്ച് അലഹബാദ് ഹൈക്കോടതി. വിവാഹത്തിനായി മതം മാറിയതിനെ തുടർന്ന്​ പൊലീസ്​ സംരക്ഷണം ആവശ്യപ്പെട്ട്​ ദമ്പതികൾ നൽകിയ ഹരജി തള്ളിക്കൊണ്ടാണ്​ കോടതിയുടെ നിരീക്ഷണം. മുസ്​ലിമായിരുന്ന യുവതി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹരജി തള്ളിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹം കഴിക്കുന്നതിന് വേണ്ടി മാത്രമാണ് മതപരിവര്‍ത്തനം നടന്നതെന്ന്​ വ്യക്​തമാണെന്ന്​ ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി ചൂണ്ടിക്കാട്ടി. വിവാഹത്തിന് വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തരുതെന്ന 2014ലെ നൂര്‍ജഹാന്‍ ബീഗം കേസിലെ അലഹാബാദ്​ കോടതിയുടെ തന്നെ വിധിന്യായം ഉദ്ധരിച്ചായിരുന്നു ഹരജി തള്ളിയത്. ഭരണഘടനയുടെ അനുഛേദം 226 പ്രകാരം കോടതിക്ക്​ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന്​ പരിമിതിയുണ്ടെന്നും കോടതി പറഞ്ഞു.

2014ല്‍ ദമ്പതികള്‍ സമര്‍പ്പിച്ച റിട്ട് ഹരജിയും അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഹിന്ദുമതത്തില്‍ നിന്നും ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം ഇസ്‌ലാം നിയമ പ്രകാരം നിക്കാഹ് കഴിച്ചവരായിരുന്നു അവര്‍. ഇസ്‌ലാമിനെക്കുറിച്ച് അറിവില്ലാതെ ഒരു ഹിന്ദു പെണ്‍കുട്ടി വിവാഹത്തിന് വേണ്ടി മാത്രം മുസ്​ലിമാകുന്നത്​ ശരിയാണോ എന്ന്​ അന്ന് വാദം കേട്ട കോടതി ചോദിച്ചിരുന്നു. അത്തരം മതപരിവർത്തനങ്ങൾ വ്യക്​തിപരമായ നേട്ടങ്ങൾക്ക്​ വേണ്ടി മാത്രമുള്ളതാണെന്നും കോടതി വിമർശിച്ചിരുന്നു. 

Tags:    
News Summary - Conversion just for the purpose of marriage not acceptable, says Allahabad High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.