Posted On
date_range Updated On
date_range യു.പിയിൽ വ്യാജമദ്യം കഴിച്ച് ആറുപേർ മരിച്ചു; 15 പേർ ആശുപത്രിയിൽ
ലഖ്നോ: ഉത്തർപ്രദേശിെല പ്രയാഗ്രാജിൽ വ്യാജമദ്യം കഴിച്ച് ആറുപേർ മരിച്ചു. 15 പേെര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പ്രയാഗ്രാജിലെ അമീലിയ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.
വ്യാഴാഴ്ച രാത്രിയിൽ പ്രദേശത്തെ മദ്യശാലയിൽനിന്ന് മദ്യം വാങ്ങി കഴിച്ചവരാണ് മരിച്ചത്. മദ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ മദ്യശാല നടത്തിയിരുന്ന ഭർത്താവിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ആറുപേരുടെ മരണത്തിെൻറ യഥാർഥ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ലഭ്യമാകുവെന്ന് ജില്ല മജിസ്ട്രേറ്റ് ഭാനു ചന്ദ്ര ഗോസ്വാമി പറഞ്ഞു. മദ്യസാമ്പിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.