Posted On
date_range Updated On
date_range കോൺഗ്രസ് പ്രവർത്തകൻെറ കൊലപാതകം: പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്
ചണ്ഡീഗഢ്: ഹരിയാന കോൺഗ്രസ് നേതാവും പാർട്ടിയുടെ വക്താവുമായ വികാസ് ചൗധരി(38)യുടെ കൊലപാതകത്തിന് കാരണമായത് സാമ്പത്തിക തർക്കമാണെന്ന് പൊലീസ്. സംഭവത്തെ തുടർന്ന് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ സ്ത്രീയുടെ ഭർത്താവ് കുശാലും വെടിയുതിർത്തയാളും ഒളിവിലാണ്. എന്നാൽ െകാലയാളികൾ ഉപയോഗിച്ച മാരുതി എസ്.എക്സ് 4 കാർ കണ്ടെത്തിയിട്ടുണ്ട്. ജിമ്മിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഫരീദാബാദിലെ സെക്ടർ 9ൽ വെച്ചാണ് അജ്ഞാതസംഘം വികാസ് ചൗധരിയെ വെടിവെച്ച് വീഴ്ത്തിയത്.
മനോഹർലാൽ ഖട്ടാറിൻെറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ക്രമസമാധാനം പാലിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.