Posted On
date_range Updated On
date_range ഹാഥറസ്: സ്മൃതി ഇറാനിയെ വാരണാസിയിൽ തടഞ്ഞു
ലഖ്നോ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വാരണാസിയിൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. രാഹുൽ ഗാന്ധിയുടെ ഹാഥറസ് യാത്ര രാഷ്ട്രീയപ്രേരിതമാണെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു.
സർക്കാർ വിരുദ്ധ മുദ്രവാക്യങ്ങളുമായാണ് പ്രതിഷേധക്കാർ ഇറാനിയെ തടഞ്ഞത്. പ്രതിഷേധക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കിയെന്ന് കോൺഗ്രസ് വക്താവ് ലാലൻ കുമാർ പറഞ്ഞു. വാരണാസിയിൽ കർഷകരുടെ യോഗത്തിൽ പങ്കെടുക്കാനാണ് സ്മൃതി ഇറാനി എത്തിയത്.
അതേസമയം, ഹാഥറസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനായി രാഹുൽ ഗാന്ധി യാത്രതിരിച്ചു. രാഹുലിൻെറ യാത്രയുടെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന സുരക്ഷയാണ് യു.പി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.