ബി.ജെ.പി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം

ബെംഗളൂരു: കർണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി.ജെ.പി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയാണെന്ന് ചിക്കമഗലൂരു-ഉഡുപ്പി എം.പിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശോഭ കരന്തലജെ. ഇതുസംബന്ധിച്ച്‌ ബി.ജെ.പി എം.പിമാരായ ശോഭ കരന്തലജെ, ജി.എം സിദ്ധേശ്വേര, പി.സി മോഹന്‍ എന്നിവർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും ലോക്സഭാ സ്പീക്കർക്കും പരാതി നല്‍കി. 

കര്‍ണാടക സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തുകയാണെന്നും പരാതിയില്‍ പറയുന്നു. മൗലികാവകാശങ്ങളുടെയും സ്വകാര്യതയുടെയും ലംഘനമാണ് സിദ്ധരാമയ്യ സര്‍ക്കാർ ചെയ്യുന്നതെന്നും പരാതിയിലുണ്ട്.

കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. കർണാടക ഗവൺമെന്റ് ഞങ്ങളുടെ ഫോണുകൾ ടാപ്പുചെയ്ത്, നേതാക്കളും ഞങ്ങളും സംസാരിക്കുന്ന കാര്യങ്ങൾ ചോർത്തുകയാണ്. ഞങ്ങളുടെ നിരവധി സന്ദേശങ്ങളും വിവരങ്ങളും ചോർന്നുവെന്നും ശോഭ വിശദീകരിച്ചു.

Tags:    
News Summary - Congress of tapping BJP leaders' phones- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.