മംഗൾദോയ് (അസം): ഇന്ത്യൻ സൈന്യത്തെ പിന്തുണക്കാതെ പാക് ഭീകരരെ പിന്തുണക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ദരാങ് ജില്ലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റക്കാരെയും ദേശവിരുദ്ധ ശക്തികളെയും സംരക്ഷിക്കുകയാണ് കോൺഗ്രസ് എന്നായിരുന്നു ആരോപണം.
ഓപറേഷൻ സിന്ദൂറിന്റെ സമയത്ത് പാക് തീവ്രവാദകേന്ദ്രങ്ങൾ നശിപ്പിച്ച നമ്മുടെ സായുധസേനയെ പിന്തുണക്കുന്നതിന് പകരം, നുഴഞ്ഞുകയറ്റക്കാരെയും ദേശവിരുദ്ധ ശക്തികളെയും സംരക്ഷിക്കുന്നതിലാണ് കോൺഗ്രസ് ഏർപ്പെട്ടിരുന്നത്. നുഴഞ്ഞുകയറ്റക്കാർ ഭൂമി പിടിച്ചെടുക്കാൻ ബി.ജെ.പി അനുവദിക്കില്ലെന്നും മോദി പറഞ്ഞു.
അസം സന്ദർശനവേളയിൽ ഗോലാഘട്ട് ജില്ലയിലെ നുമലിഗഡിൽ 5,000 കോടി രൂപയുടെ മുള അധിഷ്ഠിത എഥനോൾ പ്ലാന്റിന്റെ ഉദ്ഘാടനം ഞായറാഴ്ച അദ്ദേഹം നിർവഹിച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ രണ്ടാം തലമുറ ബയോഎഥനോൾ പ്ലാന്റാണിത്. 7,230 കോടി രൂപയുടെ പെട്രോ ഫ്ലൂയിഡൈസ്ഡ് കാറ്റലിറ്റിക് ക്രാക്കർ യൂനിറ്റിനും അദ്ദേഹം തറക്കല്ലിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.