ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം ‘നാടക’മാണെന്ന ബി.ജെ.പി എം.പിയും മുൻ േകന്ദ്ര മന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെയുടെ വിവാദ പരാമർശത്തെ ചൊല്ലി ലോക്സഭയിൽ പ്രതിപക്ഷ വാക്കൗട്ട്.
അനന്ത് കുമാറിൻെറ പരാമർശം ച ർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡൻ, ഗൗരവ് ഗൊഗോയ്, കെ. സുരേഷ്, അബ്ദുൽ ഹലീഖ് എ ന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് ലോക്സഭ ബജറ്റ് സമ്മേളനം ബഹളത്തിൽ കലാശിച്ചിരുന്നു. തുടർന്ന് ഉച്ചക്ക് 12 മണി വരെ സഭ നടപടികൾ നിർത്തിവെച്ചു. വീണ്ടും സഭ ചേർന്നപ്പോൾ ഈ വിഷയത്തിൽ കേന്ദ്രം തൃപ്തികരമായ മറുപടി നൽകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.
അനന്ത് കുമാർ ഹെഗ്ഡെ രാവണൻെറ കുടുംബക്കാരനാണെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ആരോപിച്ചു. ‘ഇന്ന് അയാൾ മഹാത്മ ഗാന്ധിയെ ചീത്ത പറഞ്ഞു. അയാൾ രാവണൻെറ കുടുംബക്കാരനാണ്. രാമനെ പൂജിച്ചിരുന്നയാളെ അപമാനിച്ചിരിക്കുകയാണ്’ -വാക്കൗട്ടിന് മുമ്പ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
ഇന്ത്യയിൽ നടന്ന മുഴുവൻ സ്വാതന്ത്ര്യ സമര മുന്നേറ്റവും ബ്രിട്ടീഷുകാരുടെ പിന്തുണയോടെയും സമ്മതത്തോടെയുമാണ് നടന്നതെന്നും സ്വാതന്ത്ര്യ സമരം വലിയൊരു നാടകമാണെന്നുമായിരുന്നു അനന്ത് കുമാർ ഹെഗ്ഡെ ബംഗളൂരുവിൽ നടന്ന പൊതുപരിപാടിയിൽ ആരോപിച്ചത്. ഗാന്ധിയുടെ നിരാഹാര സത്യഗ്രഹങ്ങൾ നാടകമാണെന്നും മരണംവരെയുള്ള നിരാഹാര സത്യഗ്രഹം കൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതെന്ന കോൺഗ്രസുകാരുടെ അവകാശവാദം തെറ്റാണെന്നും ഹെഗ്ഡെ പറഞ്ഞു. ഇതിൽ മാപ്പു പറയണമെന്ന് ബി.ജെ.പി നേതൃത്വം അനന്ത് കുമാർ ഹെഗ്ഡെയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.