കോ​ൺഗ്രസ്​ ഭരിക്കുന്ന രണ്ട്​ സംസ്ഥാനങ്ങൾ കൂടി ഭരണഘടന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

റായ്​പൂർ: മുഴുവൻ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പാഠ്യപദ്ധതിയിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രധാന വശങ്ങൾ ഉൾപ് പെടുത്താൻ ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാരുകൾ തീരുമാനിച്ചു.

മാസത്തിലെ ആദ്യ ആഴ്ചയിൽ ഭരണഘ ടനയുടെ ആമുഖവും രണ്ടാം ആഴ്ചയിൽ മൗലികാവകാശങ്ങളെക്കുറിച്ചും മൂന്നാം ആഴ്ചയിൽ പൗര​​​​െൻറ ചുമതലകളെ കുറിച്ചും ചർച ്ച ചെയ്യണമെന്ന്​ ഛത്തീസ്ഗഡ്​ വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച നിർദേശം നൽകി.

മധ്യപ്രദേശ് സർക്കാർ സമാനമായ തീരുമാനമെടുത്ത്​ രണ്ട്​ ദിവസങ്ങൾക്കുള്ളിലാണ്​ മറ്റ്​ സംസ്ഥാനങ്ങളുടെയും തീരുമാനം പുറത്തുവന്നത്​. സർക്കാർ സ്​കൂളുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന തീരുമാനമാണ്​ മധ്യപ്രദേശ്​ സർക്കാർ കൈക്കൊണ്ടത്​.

ഭരണഘടന ചർച്ച ചെയ്യപ്പെടണമെന്നും യുവാക്കൾക്കിടയിൽ സംസാരിക്കണമെന്നുമാണ് ആശയം. സ്കൂളിലെ വിദ്യാർഥികളും അവരെ പഠിപ്പിക്കുന്ന അധ്യാപകരും ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ബോധവാന്മാരാകണമെന്നും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കണമെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അലോക് ശുക്ല പറഞ്ഞു.

ഭരണഘടനയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ തിങ്കളാഴ്ചയും സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭരണഘടന ദിനത്തോടനുബന്ധിച്ച് ​ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രഖ്യാപിച്ചിട്ടുണ്ട്​.

ജനുവരി 26 മുതൽ എല്ലാ വെള്ളിയാഴ്​ചയും സ്​കൂളുകളിൽ ഭരണഘടനയുടെ ആമുഖ വായന നിർബന്ധമാക്കുമെന്ന്​ രാജസ്ഥാൻസർക്കാറും വ്യക്തമാക്കിയിട്ടുണ്ട്​. നേരത്തേ മഹാരാഷ്ട്ര സർക്കാറും സ്കൂൾ വിദ്യാർഥികൾക്കിടയിൽ ഭരണഘടനയുടെ ആമുഖ വായന നിർബന്ധമാക്കിയിരുന്നു. മഹാരാഷ്ട്രയിൽ 2013ൽ അവതരിപ്പിച്ച പ്രമേയം സർക്കാർ അംഗീകരിച്ചെങ്കിലും അത് നടപ്പാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Congress-ruled states make Preamble to the Constitution part of school curriculum -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.