ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് മൂന്നാം സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ഇതിൽ 13 പേരാണുള്ളത്. പി.സി.സി മുൻ പ്രസിഡൻറ് പൊന്നല ലക്ഷ്മയ്യ ഉൾപ്പെടെയുള്ളവർ ഇതിലുണ്ട്. അവിഭക്ത ആന്ധ്രയിൽ മന്ത്രിയായിരുന്ന ലക്ഷ്മയ്യ ജംഗാേവാൻ മണ്ഡലത്തിൽനിന്ന് ജനവിധി തേടും.
കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിലെ കക്ഷിയായ തെലങ്കാന ജനസമിതിക്ക് ഇൗ മണ്ഡലം നൽകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 119 സീറ്റുകളാണ് തെലങ്കാനയിലുള്ളത്. ഇതിൽ കോൺഗ്രസ് 94 സീറ്റുകളിൽ മത്സരിക്കും. മറ്റു സീറ്റുകൾ സഖ്യകക്ഷികൾക്ക് മാറ്റിവെച്ചതാണ്. മൂന്നാം പട്ടിക വന്നതോടെ കോൺഗ്രസ് ഇതുവരെ 88 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
അതിനിടെ, ഹൈദരാബാദിലെ സനത്നഗറിൽ കുന വെങ്കടേശ് ഗൗഡ് മത്സരിക്കുമെന്ന് ടി.ഡി.പി അറിയിച്ചു. നേരേത്ത ഇൗ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത് കോൺഗ്രസ് നേതാവ് മാരി ശശിധർ റെഡ്ഡ്ഡിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.