നവ റായ്പൂർ: കോൺഗ്രസ് പ്ലീനറി സേമ്മളനത്തിൽ പങ്കെടുക്കാൻ ഛത്തീസ്ഗഡിലെത്തിയ നേതാക്കളെ മുൻപ്രസിഡന്റ് സോണിയാ ഗാന്ധിയും നിലവിലെ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ഇന്ന് അഭിസംബോധന ചെയ്യും. കൂടാതെ, ഇന്ന് നടക്കുന്ന യോഗത്തിൽ, രാഷ്ട്രീയ, സാമ്പത്തിക, വിദേശ കാര്യ വിഷയങ്ലിൽ പ്രമേയാവതരണവും ഉണ്ടായിരിക്കും.
രണ്ടാം ദിനം കോൺഗ്രസ് അധ്യക്ഷന്റെ പുസ്തക പ്രകാശനവും ജനറൽ സെക്രട്ടറിമാരുടെ റിപ്പോർട്ടുകളും അവതരിപ്പിക്കപ്പെടും. അതിനു ശേഷം ഖാർഗെ യോഗതെത അഭിസംബാധന ചെയ്യും. സോണിയാഗാന്ധിയുടെ നന്ദിപ്രമേയാവതരണത്തിനു ശേഷം അവർ നേതാക്കളെ അഭിസംബോധനചെയ്യും.
കോൺക്ലേവിന്റെ ആദ്യ ദിനം കോൺഗ്രസ് വർക്കിങ് കമ്മിറ്റിയെകണ്ടെത്താൻ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠേന തീരുമാനിച്ചിരുന്നു. അംഗങ്ങളെ നാമനിർദേശം ചെയ്യാൻ പാർട്ടി അധ്യക്ഷനെ ചുമതലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.