എൻ.ഡി.എ സർക്കാറി​നെതിരെ കോൺഗ്രസും അവിശ്വാസ പ്രമേയത്തിന്​ 

ന്യൂഡൽഹി: ടി.ഡി.പിക്കും വൈ.എസ്​.ആർ കോൺഗ്രസിനും പിറകേ കോൺഗ്രസ​ും എൻ.ഡി.എ സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നൽകി. ​​കോൺഗ്രസ്​ ലോക്​സഭ കക്ഷി നേതാവ്​ മില്ലാകാർജുൻ ഖാർഗെയാണ്​ ലോക്​സഭ സെക്രട്ടറി ജനറലിന്​ നോട്ടീസ്​ നൽകിയത്​. മാർച്ച്​ 27നുള്ള ലോക്​സഭ നടപടി ക്രമങ്ങളിൽ അവിശ്വാസ പ്രമേയം കൂടി ഉൾപ്പെടത്തണമെന്നാണ്​ ആവശ്യം.

ടി.ഡി.പി എം.പി തോട്ട നരസിംഹവും വൈ.എസ്​.ആർ കോൺഗ്രസ്​ എം.പി വൈ.വി സുബ്ബ റെഡ്​ഡിയുമാണ്​ അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നൽകിയത്​. ഇരു പാർട്ടികളും ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യ​പ്പെട്ടാണ്​ സർക്കാറിനെതിരെ രംഗത്ത്​ വന്നത്

Tags:    
News Summary - Congress non confidance motion aginst bjp government-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.