മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുംബൈ ഘടകം ജനറൽ സെക്രട്ടറി ജാവേദ് ഷ്രോഫ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി) ചേർന്നു.
ചൊവ്വാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും സംസ്ഥാന എൻ.സി.പി അധ്യക്ഷൻ സുനിൽ തത്കരെയുടെയും സാന്നിധ്യത്തിലായിരുന്നു ഷ്രോഫ് പാർട്ടിയിൽ ചേർന്നത്.
‘ഞാൻ അദ്ദേഹത്തെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. പാർട്ടിയുടെ ആശയങ്ങൾ പിന്തുടർന്ന് അദ്ദേഹം പൊതുസേവനത്തിന് ഗണ്യമായ സംഭാവന നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്’. എക്‌സിലെ പോസ്റ്റിൽ അജിത് പവാർ പറഞ്ഞു.
അതിനിടെ, എൻ.സി.പി പുണെ സിറ്റി പ്രസിഡന്റ് ദീപക് മങ്കറിന് എം.എൽ.സി സ്ഥാനം നൽകാത്ത ഗവർണറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പുണെ സിറ്റി യൂനിറ്റിലെ 600ലധികം പാർട്ടി പ്രവർത്തർ രാജിവെച്ചു. ഇത് അജിത് പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.
ചൊവ്വാഴ്ച വൈകുന്നേരം പുണെ നഗരത്തിലെ നാരായൺപേത്ത് ഏരിയയിലെ എൻ.സി.പി ഓഫിസിൽ മങ്കറിന്റെ അനുയായികൾ ഒത്തുകൂടി രാജി പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.