ഹോളി പകരുന്നത് സ്നേഹത്തിന്റെ സന്ദേശം; എന്നാൽ ആദ്യമായി ഹോളിയുടെ നിറങ്ങളിൽ ആളുകൾ വെറുപ്പിനെ തിരഞ്ഞു -ഇംറാൻ മസൂദ്

ലഖ്നോ: ചരിത്രത്തിലാദ്യമായി ഹോളിയുടെ നിറങ്ങളിൽ ആളുകൾ വെറുപ്പിനെ തിരഞ്ഞു​വെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ഇംറാൻ മസൂദ്. ഹോളി സ്നേഹത്തിന്റെ സന്ദേശമാണ് പകരുന്നത്. ആ സന്ദേശം പ്രചരിപ്പിക്കാനാണ് താൻ ഹോളി ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ ഉത്സവങ്ങളും നമ്മൾ ഒരുമിച്ച് ആഘോഷിക്കുന്നുണ്ട്. അതാണ് രാജ്യത്തിന്റെ സംസ്കാരമെന്നും ഇംറാൻ മസൂദ് ചൂണ്ടിക്കാട്ടി. യു.പിയിലെ സഹരൻപൂരിലെ വീട്ടിൽ വെച്ചായിരുന്നു പാർട്ടിപ്രവർത്തകർക്കൊപ്പം കോൺഗ്രസ് എം.പിയുടെ ഹോളി ആഘോഷം. പടിഞ്ഞാറൻ യു.പിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ് മസൂദ്.  



Tags:    
News Summary - Congress MP Imran Masood celebrates Holi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.