ന്യൂഡൽഹി: പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന ചർച്ചകളിൽനിന്നൊഴിഞ്ഞ് മ ുൻ പ്രസിഡൻറുമാരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ. നെഹ്റു കുടുംബത്തിെൻറ താൽപ ര്യങ്ങളും സ്വാധീനങ്ങളും പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിൽ ഉണ്ടായെന്ന ആേക ്ഷപം ഒഴിവാക്കാനാണിത്.
ശനിയാഴ്ച രാവിലെ എ.െഎ.സി.സി ആസ്ഥാനത്ത് പ്രവർത്തക സമി തി സമ്മേളിച്ചപ്പോൾ ഇരുവരും എത്തിയെങ്കിലും, ചർച്ച പുരോഗമിക്കുന്നതിനിടയിൽ രണ്ട ു പേരും സ്ഥലംവിട്ടു. പുതിയ അധ്യക്ഷനെക്കുറിച്ച അഭിപ്രായം ആരായാൻ അഞ്ചു മേഖല ഗ്രൂപ്പുകൾ രൂപവത്കരിച്ചതിൽ രണ്ടെണ്ണത്തിൽ പ്രവർത്തക സമിതി ഇരുവരുടെയും പേര് ഉൾപ്പെടുത്തിയെങ്കിലും, അതിനും അവർ വഴങ്ങിയില്ല.
പ്രകൃതിക്ഷോഭം നേരിടുന്ന വയനാട്ടിലേക്ക് പോവുമെന്ന് അറിയിച്ച് രാഹുൽ ആദ്യം പ്രവർത്തക സമിതി യോഗത്തിൽനിന്ന് ഇറങ്ങി. തൊട്ടുപിന്നാലെ സോണിയയും യോഗത്തിൽനിന്ന് എഴുന്നേറ്റു. എന്നാൽ, ഒരു ഗ്രൂപ്പിൽ പ്രിയങ്ക ഗാന്ധി അംഗമായി.
നെഹ്റു കുടുംബത്തിെൻറ കുത്തകയാണ് കോൺഗ്രസെന്ന കടുത്ത ആക്ഷേപമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും വർഷങ്ങളായി ഉന്നയിച്ചുവരുന്നത്. േലാക്സഭ തെരഞ്ഞെടുപ്പിലെ തകർച്ചക്കുശേഷമുള്ള വീണ്ടെടുപ്പിന് നെഹ്റു കുടുംബത്തിനു പുറത്തുനിന്നൊരാൾ വരണമെന്ന നിർബന്ധബുദ്ധി രാഹുൽ ഗാന്ധി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പുതിയ പ്രസിഡൻറിനെ നിശ്ചയിക്കുന്ന പ്രക്രിയയിൽനിന്ന് വിട്ടുനിന്നത് ഇതിെൻറ തുടർച്ചയാണ്.
ശനിയാഴ്ച രാവിലെ സമ്മേളിച്ച പ്രവർത്തക സമിതി രാഹുലിനോട് പിന്മാറരുതെന്ന് വീണ്ടും അഭ്യർഥിച്ചെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല.
തുടർന്ന് പുതിയ പ്രസിഡൻറിെൻറ കാര്യത്തിൽ സമവായമുണ്ടാക്കാൻ രാഹുലിെൻറ താൽപര്യ പ്രകാരം അഞ്ചു മേഖല സമിതികൾ രൂപവത്കരിച്ചു. എല്ലാ പി.സി.സി പ്രസിഡൻറുമാർ, നിയമസഭ കക്ഷി നേതാക്കൾ, എം.പിമാർ, പോഷക സംഘടന നേതാക്കൾ എന്നിവരുമായി ഉടനടി ചർച്ച നടത്തി ക്രോഡീകരിച്ച പേരുകളുമായി രാത്രി എട്ടരക്ക് വീണ്ടും ചേരണമെന്ന് നിശ്ചയിച്ച് പ്രവർത്തക സമിതി ഉച്ചക്ക് പിരിഞ്ഞു. പ്രസിഡൻറിനെ നിശ്ചയിക്കാൻ കൂടിയാലോചന നടന്നില്ലെന്ന ആക്ഷേപം ഒഴിവാക്കാൻകൂടി ഉദ്ദേശിച്ചായിരുന്നു ഇത്.
മേഖല ഗ്രൂപ്പുകൾ ഇപ്രകാരമായിരുന്നു. വടക്ക് (ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീർ): പി. ചിദംബരം, പ്രിയങ്ക ഗാന്ധി, രജനി പേട്ടൽ. തെക്ക് (കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, പുതുച്ചേരി): മുകുൾ വാസ്നിക്, ആനന്ദ് ശർമ, മൻമോഹൻസിങ്, രാജീവ് സതവ്. പടിഞ്ഞാറ് (മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ): ഗൗരവ് ഗൊഗോയ്, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഗുലാംനബി ആസാദ്, എ.കെ. ആൻറണി, മോത്തിലാൽ വോറ. കിഴക്ക് (ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്, ഛത്തിസ്ഗഡ്): സോണിയ ഗാന്ധി, കെ.സി. വേണുഗോപാൽ, സുസ്മിത ദേവ്. വടക്കു കിഴക്ക്: (അസം, പശ്ചിമ ബംഗാൾ, മേഘാലയ തുടങ്ങിയവ): അംബിക സോണി, അഹ്മദ് പേട്ടൽ, അരുൺ യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.