ജെ.ഡി.എസ്​ സ്​ഥാനാർഥികളെ കോൺഗ്രസ്​ നേതാക്കൾ തടയുന്നു -കുമാരസ്വാമി

ബംഗളൂരു: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ്​ സ്​ഥാനാർഥികൾക്ക്​ മുന്നിൽ ചില കോൺഗ്രസ്​ നേതാക്കൾ തടസം സൃഷ്​ടി ക്കുകയാണെന്ന്​ കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി.

ചില കോൺഗ്രസ്​ നേതാക്കൾ ജെ.ഡി.എസ്​ സ്​ഥാനാർഥിക ളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. അതുപോലെ തിരിച്ച്​ ചെയ്യാൻ ജെ.ഡി.എസ്​ പ്രവർത്തകരെ അനുവദിക്കില്ല. രാജ്യമാണ്​ പ്രധാനം. സഖ്യ കക്ഷിയായ കോൺഗ്രസ്​ ജെ.ഡി.എസ്​ സ്​ഥാനാർഥികളെ പിറകോട്ട്​ വലിച്ചാലും അവർക്ക്​ അനുവദിച്ച 20 സീറ്റുകളിലും തങ്ങളുടെ പ്രവർത്തകർ അങ്ങനെ ചെയ്യില്ല - കുമാര സ്വാമി മാണ്ഡ്യയിൽ പറഞ്ഞു.

കോൺഗ്രസ്​ ലോക്​ സഭാ എം.പി മുദ്ദഹനുമെ ഗൗഡ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ സംസ്​ഥാനത്ത്​ പ്രശ്​നങ്ങൾ ഉണ്ടാക്കുന്നുവെന്ന്​​ കുമാരസ്വാമി നേരത്തെ ആരോപിച്ചിരുന്നു. വ്യക്​തിഗത നേട്ടങ്ങൾക്ക്​ വേണ്ടിയാണ്​ ചിലരുടെ പ്രവർത്തനങ്ങളെന്നും കോൺഗ്രസിലെ പ്രശ്​നങ്ങൾ പരിഹരിക്കൽ അവരുടെ ഉത്തരവാദിത്തമാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

Tags:    
News Summary - Congress Leaders Make Hurdle for JDS Candidate - Kumaraswamy - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.