സർക്കാറുകളെ തകർക്കുന്ന എം.എൽ.എമാരെ വിലക്കാൻ കോൺഗ്രസ്​ നേതാവ്​ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: രാജിവെക്കുകയോ അയോഗ്യരാക്കപ്പെടുകയോ ചെയ്യുന്ന എം.എൽ.എമാരെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന്​ അഞ്ച്​ വർഷത്തേക്ക്​ വിലക്കണമെന്ന്​ ആവശ്യപ്പെട്ട് കോൺഗ്രസ്​ നേതാവ്​​ സുപ്രീംകോടതിയിൽ. മഹാരാഷ്​ട്രയിലെ രാഷ്​​ട്രീയ പ്രതിസന്ധിക്കിടയിലാണ്​ ഇത്തരമൊരു ആവശ്യവുമായി മധ്യപ്രദേശിലെ കോൺഗ്രസ്​ നേതാവ്​ ജയ ഠാക്കൂർ സുപ്രീംകോടതിയെ സമീപിച്ചത്​.

മധ്യപ്രദേശിൽ എം.എൽ.എമാരെ രാജിവെയ്പിച്ച്​ കോൺഗ്രസ്​ സർക്കാറിനെ അട്ടിമറിച്ച്​ ബി.ജെ.പി സർക്കാറുണ്ടാക്കിയ പശ്ചാത്തലത്തിൽ നേരത്തെ സുപ്രീംകോടതിയെ സമീപിച്ച ഹരജിക്കാരി മഹാരാഷ്​​ട്രയിൽ ഇത്​ വീണ്ടും ആവർത്തിച്ചതി​െ നതുടർന്ന്​ പുതിയ അപേക്ഷസമർപ്പിക്കുകയായിരുന്നു.

ഠാക്കൂറിന്‍റെ ആദ്യ ഹരജിയിൽ കഴിഞ്ഞ വർഷം ജനുവരിയിൽ സുപ്രീംഫകോടതി നോട്ടീസ്​ അയച്ചതല്ലാതെ തുടർ നടപടികളുണ്ടായില്ല. തുടർന്നാണ്​ പഴയ ഹരജിക്ക്​ മേൽപുതിയ താൽക്കാലിക അപേക്ഷയുമായി അവർ വീണ്ടും വന്നത്​. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ​െതരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ രാഷ്​​ട്രീയ പാർട്ടികൾ തകർക്കുന്ന സാഹചര്യമാണെന്നും കഴിഞ്ഞ മൂന്ന്​ ദിവസമായി മഹാരാഷ്​​ട്രയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്​ അതാണെന്നും അപേക്ഷയിലുണ്ട്​. രാജ്യത്തിന്‍റെ ജനാധിപത്യ നിർമിതി നശിപ്പിക്കുന്നത്​ ആവർത്തിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി അടിയന്തിരമായി ഇടപെടണമെന്ന്​ ഹരജിക്കാരി ആവശ്യപ്പെട്ടു.

Tags:    
News Summary - Congress Leader plea on MLA issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.