ന്യൂഡൽഹി: രാജ്യത്തിന്‍റെ വിദേശ നയം ബി.ജെ.പി അട്ടിമറിച്ചെന്ന് കുറ്റപ്പെടുത്തി കോൺഗ്രസിന്‍റെ അന്താരാഷ്ട്ര പ്രമേയം. പാകിസ്താനുമായുള്ള ബന്ധം നരേന്ദ്ര മോദി സർക്കാർ അട്ടിമറിച്ചെന്നാണ് അന്താരാഷ്ട്ര പ്രമേയത്തിൽ ആരോപിക്കുന്നത്.
യു.പി.എ സർക്കാറിന്‍റെ കാലത്ത് ഇന്ത്യ-പാക് ബന്ധവും സമാധാന ചർച്ചകളും നല്ല നിലയിൽ മുന്നോട്ടു കൊണ്ടു പോകാൻ ഇടപെടൽ ഉണ്ടായി. പാകിസ്താനോടുള്ള നയം രാഷ്ട്രീയ നേട്ടത്തിനായി മോദി സർക്കാർ അട്ടിമറിച്ചെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
അയൽ രാജ്യങ്ങളുമായുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണ്. യു.പി.എ കാലത്ത് ബംഗ്ലാദേശുമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇല്ലാതായി. ചൈനയുമായുള്ള ബന്ധം മോശമാി. സ്വന്തം താൽപര്യമാണ് മോദിയുടെ വിദേശ നയമെന്നും അന്താരാഷ്ട്ര പ്രമേയം വ്യക്തമാക്കുന്നു.
84മത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ മുൻ വിദേശകാര്യ മന്ത്രി ആനന്ദ് ശർമയാണ് അന്താരാഷ്ട്ര പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്ന സാമ്പത്തിക പ്രമേയം മുൻ ധനമന്ത്രി പി. ചിദംബരം ഇന്ന് അവതരിപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെ പ്ലീനറി സമ്മേളനം സമാപിക്കും.
മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ അധ്യക്ഷതയിലുള്ള രാഷ്ട്രീയ മാർഗരേഖാ സമിതി മുന്നോട്ടുവെക്കുന്ന പ്രമേയം 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന സഖ്യകക്ഷി സമീപനങ്ങളിലേക്കുള്ള സൂചനയാകും. കാർഷികപ്രതിസന്ധി, സാമ്പത്തികസ്ഥിതി, അഴിമതി, വനിതാക്ഷേമം, തൊഴിൽ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിൽ പ്രത്യേക രേഖകൾ പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.