കർണാടകയിൽ കോൺഗ്രസ് ഭരണം വരും, മുഖ്യമന്ത്രിയെ ഹൈകമാൻഡ് തീരുമാനിക്കും -ഡി.കെ. ശിവകുമാർ

ബംഗളൂരു: വരുന്ന തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഹൈകമാൻഡ് തീരുമാനിക്കുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്നശേഷം ഹുബ്ബള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ മുഖ്യമന്ത്രി ആകും എന്നല്ല, എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണ് അക്കാര്യം തീരുമാനിക്കേണ്ടത്. അവരുടെ തീരുമാനം എന്തായാലും അത് പ്രസാദം പോലെയാണ്’ -ശിവകുമാർ പറഞ്ഞു.

കർണാടകയിൽ നാലു മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. കർണാടക കോൺഗ്രസിൽ ഡി.കെ. ശിവകുമാറും പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യയും തമ്മിൽ അധികാരവടംവലി രൂക്ഷമാണ്.

Tags:    
News Summary - Congress high command will decide on who will be the CM: D K Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.