ന്യൂഡൽഹി: ലോക്സഭയിലെ പാർട്ടി നേതാവിനെ പ്രഖ്യാപിക്കാതെ ഒന്നാം ദിനം പിന്നിട്ട് കോൺഗ്രസ്. പാർട്ടി അധ്യക്ഷ ൻ രാഹുൽ ഗാന്ധി ഉച്ച കഴിയുംവരെ സഭയിൽ എത്താതിരുന്നതും പാർട്ടി നേരിടുന്ന അനിശ്ചിതത്വത്തിന് ആക്കംകൂട്ടി. വിദേശ ത്തായിരുന്ന രാഹുൽ തിരിച്ചെത്തുകയും ഉച്ചക്കുശേഷം വയനാട് എം.പിയായി സത്യപ്രതിജ്ഞ നടത്തുകയും ചെയ്തതിനു പിന്ന ാലെ അദ്ദേഹം സഭാ നേതൃസ്ഥാനം ഏറ്റെടുക്കുേമാ എന്ന ആകാംക്ഷയിലാണ് കോൺഗ്രസ്.
ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിനു തൊട്ടുപിന്നാലെ രാഹുൽ എവിടെ എന്ന ചോദ്യം ഭരണപക്ഷത്തുനിന്ന് ഉയർന്നിരുന്നു. കേന്ദ്രമന്ത്രി രാംദാസ് അതാവലെയാണ് രാഹുലിനെ കാണുന്നില്ലെന്ന് വിളിച്ചുപറഞ്ഞത്. അദ്ദേഹം സ്ഥലത്തുണ്ടെന്നും വൈകാതെ വരുമെന്നും കോൺഗ്രസ് എം.പിമാർ പറഞ്ഞു. രാഹുൽ സഭയിൽ എത്തുന്നതിലെ അനിശ്ചിതത്വം രാഹുൽ തന്നെയാണ് പിന്നാലെ അവസാനിപ്പിച്ചത്. ഉച്ചതിരിഞ്ഞ് അദ്ദേഹത്തിെൻറ ട്വിറ്റർ സന്ദേശം വന്നു.
ലോക്സഭാംഗമായി തെൻറ നാലാമൂഴം തിങ്കളാഴ്ച തുടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വയനാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന താൻ ഉച്ചതിരിഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് പുതിയ ഇന്നിങ്സ് തുടങ്ങുകയാണ്. ഭരണഘടനയോട് കൂറും വിശ്വാസവും പുലർത്തുമെന്ന് ആവർത്തിക്കുന്നതായും രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
അതേസമയം, മുതിർന്ന നേതാവായിട്ടും സോണിയ ഗാന്ധിയെ തുടക്കത്തിൽ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാത്തതിൽ യു.പി.എ നേതാക്കൾ അമർഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി, സഭാധ്യക്ഷെൻറ ചുമതല വഹിക്കുന്നവർ, കേന്ദ്രമന്ത്രിമാർ, അക്ഷരമാലാ ക്രമത്തിൽ ഒാരോ സംസ്ഥാനങ്ങളിൽനിന്നുള്ള എം.പിമാർ എന്നിവരാണ് രണ്ടു ദിവസങ്ങളിലായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉത്തർപ്രദേശിൽനിന്നുള്ള പ്രതിനിധി എന്ന നിലക്ക് സോണിയക്ക് ചൊവ്വാഴ്ചയാണ് ഉൗഴം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.