മധ്യപ്രദേശ്​ പ്രതിസന്ധി: കമൽനാഥ്​ പുതുതലമുറയെ വിലകുറച്ച്​ കണ്ടെന്ന്​ ശിവസേന

ഭോപാൽ: മധ്യപ്രദേശ്​ കോൺഗ്രസ്​ സർക്കാർ നേരിടുന്ന പ്രതിസന്ധിയിൽ മുഖ്യമന്ത്രി കമൽനാഥിനെ വിമർശിച്ച്​ ശിവസേന. കമൽനാഥ്​ പുതിയ തലമുറയെ വില കുറച്ച്​ കണ്ടതായി ശിവസേന കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രമായ സാമ്​നയിലെ മുഖപ്രസംഗ ത്തിലാണ്​ സേന കമൽനാഥിനെതിരെ വിമർശനമുന്നയിച്ചത്​.

​േജ്യാതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 എം.എൽ.എമാർ കേ ാൺഗ്രസിൽ നിന്ന്​ രാജിവെച്ചു. സിന്ധ്യ ബി.ജെ.പിയിൽ ചേർന്നു. ഇത്​ കമൽനാഥ്​ സർക്കാറിനെ ന്യൂനപക്ഷമാക്കി. മധ്യപ്രദേശിൽ കോൺഗ്രസ്​ സർക്കാർ വീഴുകയാണെങ്കിൽ അതിൻെറ ക്രെഡിറ്റ്​ ബി.ജെ.പിക്കല്ല. കമൽനാഥിൻെറ അശ്രദ്ധയും ധാർഷ്​ട്യവും പുതിയ തലമുറയെ വിലകുറച്ചു കാണുന്ന പ്രവണതയുമാണ്​ സർക്കാറിൻെറ പതനത്തിന്​ കാരണമെന്നും സാമ്​ന കുറ്റപ്പെടുത്തുന്നു.

ദ്വിഗ്​വിജയ്​ സിങ്ങും കമൽനാഥും മധ്യപ്രദേശിലെ പഴയ നേതാക്കളാണ്​. അവരുടെ സാമ്പത്തിക ശക്തി ഉയർന്നതാണ്​. അതുകൊണ്ട്​ അവർക്ക്​ എം.എൽ.എമാരുടെ പിന്തുണ ലഭിച്ചു. ഇത്​ ശരിയാണെങ്കിൽ പോലും മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിച്ചുകൊണ്ട്​ ഒരു രാഷ്​ട്രീയം സാധ്യമല്ല. സിന്ധ്യക്ക്​ സംസ്ഥാനമൊട്ടാകെ സ്വാധീനമുണ്ടാവില്ലായിരിക്കും, പക്ഷെ അദ്ദേഹത്തിന്​ ഗ്വാളിയോർ, ഗുണ പോലുള്ള ഭാഗങ്ങളിൽ സ്വാധീനമുണ്ടെന്നും സാമ്​ന പറയുന്നു.

മധ്യപ്ര​േദശ്​ നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ സംസ്ഥാന​ മുഖ്യമന്ത്രിയായി കാണിച്ചത്​ ജ്യോതിരാദിത്യ സിന്ധ്യയെ ആയിരുന്നു. എന്നാൽ പിന്നീട്​, പാർട്ടിയിലെ മുതിർന്ന നേതാക്കൾ അദ്ദേഹത്തെ തള്ളിമാറ്റി. കർണാടക സർക്കാർ പ്രതിസന്ധിയിലായപ്പോഴും ഡൽഹി കലാപവുമായി ബന്ധപ്പെട്ടും സിന്ധ്യ ബി.ജെ.പിയെ വിമർശിച്ചിരുന്നു. എന്നാൽ അദ്ദേഹം എതിർത്ത അതേ പാർട്ടിയിൽ തന്നെ ചേരുകയും ചെയ്​തെന്നും സാമ്​നയിൽ പറയുന്നു.

കർണാടകയിൽ കോൺഗ്രസ്​-ജെ.ഡി.എസ്​ സർക്കാറിനെ ബി.ജെ.പി താഴെയിറക്കിയതിനെ തുടർന്ന്​ ഇതേ​ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയെ ‘ജനാധിപത്യ​ത്തെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന പാർട്ടി’ എന്ന്​ വിശേഷിപ്പിച്ചിരുന്നുവെന്നും സാമ്​ന ഓർമപ്പെടുത്തി.

Tags:    
News Summary - congress govt facing crisis in mp as kamal nath undersetimated new generation shiv sena -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.