മോദിക്കും അമിത്​ ഷാക്കുമെതിരെ നടപടിയില്ല; കോൺഗ്രസ്​ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പ്രധാനമ​ന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ​ക്കുമെതിരെ നൽകിയ പരാതികളിൽ തെ രഞ്ഞെടുപ്പ്​ കമീഷൻ നടപടിയെടുക്കാത്തതിനെതിരെ കോൺഗ്രസ്​. പരാതികളിൽ നടപടി ആവശ്യപ്പെട്ട്​ കോൺഗ്രസ്​ സുപ്രീംകോടതിയെ സമീപിച്ചു.

പരാതികളിൽ 24 മണിക്കൂറിനകം നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ്​ കമീഷന്​ നിർദേശം നൽകണമെന്നാണ്​ കോൺഗ്രസ്​ ആവശ്യം. കോൺഗ്രസ്​ എം.പി സുസ്​മിത ദേവാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

നരേന്ദ്രമോദിയുടെയും അമിത്​ ഷായുടെ വർഗീയതയുണ്ടാക്കുന്ന പ്രസംഗങ്ങൾക്കെതിരെ നടപടി വേണമെന്നാണ്​ കോൺഗ്രസിൻെറ പ്രധാന ആവശ്യം. ഇതിനൊപ്പം സൈന്യത്തെ രാഷ്​ട്രീയ​ നേട്ടത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പി സമീപനത്തിനെതിരെയും കോൺഗ്രസിന്​ പരാതിയുണ്ട്​.

Tags:    
News Summary - Congress Goes To Top Court Over Election Body 'Inaction-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.