അഹ്മദ് പട്ടേലിന്‍റെ വിജയത്തിന് പിന്നിൽ കോൺഗ്രസിന്‍റെ ഗൂഢാലോചന: വഗേല

ന്യൂഡൽഹി: ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിൽ രണ്ട് എം.എൽ.എമാരുടെ വോട്ട് അസാധുവാക്കിയ സംഭവത്തിന് പിന്നിൽ കോൺഗ്രസിന്‍റെ ഗൂഢാലോചനയാണെന്ന് വിമത നേതാവ് ശങ്കർ സിങ് വഗേല. തെരഞ്ഞെടുപ്പ് കമ്മീഷൻ എം.എൽ.എമാരുടെ വോട്ട് അസാധുവാക്കിയത് നേരത്തേ നടന്ന ഗഢാലോചനയുടെ ഫലമായിരുന്നുവെന്നും വഗേല ആരോപിച്ചു. കഴിഞ്ഞ മാസമാണ് വഗേല കോൺഗ്രസ് വിട്ടത്.

ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. റിട്ടേണിങ് ഓഫിസറായിരുന്നു കാര്യങ്ങൾ തീരുമാനിക്കേണ്ടിയിരുന്നത്. ഇതെല്ലാം കോൺഗ്രസ് നേരത്തേ ആസൂത്രണം ചെയ്തിരുന്നു. വോട്ടെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസ് ഇതെല്ലാം മുൻകൂട്ടി കണ്ടിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കേണ്ട പരാതികളെന്തെന്നും ആരുടെ വോട്ടുകളെക്കുറിച്ചാണ് പരാതി ഉന്നയിക്കേണ്ടതെന്നും വരെ കോൺഗ്രസ് തീരുമാനിച്ചിരുന്നു. 44 കോൺഗ്രസ് എം.എൽ.എമാരെ ബംഗളുരുവിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നില്ലെങ്കിൽ 30 എം.എൽ.എമാർക്ക് കൂടി രാജി വെക്കേണ്ടി വരുമായിരുന്നുവെന്നും വഗേല പറഞ്ഞു.

Tags:    
News Summary - Congress conspiracy behind Ahmed Patel's win,' says Shankersinh Vaghela-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.