തെരഞ്ഞെടുപ്പ്​ കമീഷൻ മോദിയുടെ കളിപ്പാവയെന്ന്​ കോൺഗ്രസ്

ന്യൂഡൽഹി: ഗുജറാത്തിലെ സബർമതിയിൽ വോട്ട്​ രേഖപ്പെടുത്തിയതിന്​ ശേഷം റോഡ്​​േഷാ നടത്തിയ പ്രധാനമന്ത്രി ​നരേന്ദ്ര മോദി ​െപരുമാറ്റച്ചട്ടം ലംഘിച്ചതായി കോൺഗ്രസ്​. 

മുതിർന്ന പാർട്ടി നേതാവ്​ പി ചിദംബരമാണ്​ ട്വിറ്ററിൽ മോദി നിയമവിരുദ്ധമായി റോഡ്​ഷോ സംഘടിപ്പിച്ചതിനെതിരെ ​രംഗത്തെത്തിയത്​. തെരഞ്ഞെടുപ്പ്​ കമീഷൻ പണിയെടുക്കാതെ ഉറങ്ങുകയാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. 

 

‘‘വോട്ട്​ രേഖ​പ്പെടുത്തുന്ന ദിവസം റോഡ്​ഷോ നടത്തിയത്​ ​െപരുമാറ്റച്ചട്ട ലംഘനമാണ്​, മോദി​ തെരഞ്ഞെടുപ്പ്​​ പ്രചാരണം നടത്തിയിട്ടും​ നടപടിയെടുക്കാതെ​ തെരഞ്ഞെടുപ്പ്​ കമീഷൻ ഉറങ്ങുകയാണോയെന്ന്​ ചിദംബരം പരിഹസിച്ചു.

രാജ്യത്തെ മാധ്യമങ്ങൾ സംഭവത്തി​​​​െൻറ ധാർമികത പരിശോധിക്കണമെന്നും നീതികരിക്കാനാവാത്ത പെരുമാറ്റച്ചട്ട ലംഘനം അനുവദിച്ച തെരഞ്ഞെടുപ്പ്​ കമീഷനെതിരെ  ശബ്​ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ്​ കമീഷൻ ഭരണഘടനാ ഉത്തരാവിദത്തം നിർവഹിക്കുന്നതിൽ പരാജയപ്പെ​െട്ടന്ന്​ കോൺഗ്രസ്സ്​ പാർട്ടി വക്​താവ്​ രൺദീപ്​ സിങ്​ സുർ​േജവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ്​ കമീഷൻ മോദിയുടെ കളിപ്പാവയായി ​​പ്രവർത്തിക്കുകയാണെന്നും ഗുജറാത്തിൽ പരാജയ ഭീതിയിലായത്​ കൊണ്ടാണ്​ ബി.ജെ.പിയുടെ പതാകയേന്തി മോദി റോഡ്​ഷോ സംഘടിപ്പിച്ചെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Congress claims PM Modi held ‘roadshow’ after casting vote - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.