2019ൽ കോൺഗ്രസിന്​ മൂന്നിരട്ടി സീറ്റുകൾ നേടാനാവും -പി.ചിദംബരം

ന്യൂഡൽഹി: 2019ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ മൂന്ന്​ ഇരട്ടി സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. പാർട്ടി ​പ്രവർത്തക സമിതി യോഗത്തിലാണ്​ ചിദംബരം ആത്മവിശ്വാസം പ്രകടിപിച്ചത്​.

കോൺ​ഗ്രസിന്​ ആഴത്തിൽ വേരോട്ടമുള്ള 12 സംസ്​ഥാനങ്ങളിൽ സാന്നിധ്യം  വർധിപ്പിക്കുകയും മറ്റ്​ സംസ്​ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായുള്ള സഖ്യത്തിലൂടെയും കൂടുതൽ സീറ്റ്​ നേടാമെന്നും ചിദംബരം പറഞ്ഞു. 

നിലവിൽ കോൺഗ്രസിന്​ പാർലമ​​​െൻറിൽ 48 അംഗങ്ങളാണുള്ളത്​. 

Tags:    
News Summary - Congress can win 3 times more seats in 2019: Chidambaram-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.