കോൺഗ്രസിന് ടി.എം.സി സഖ്യത്തിൽ ചേരാം -മമത ബാനർജി

ബി.ജെ.പിയെ പരാജയപ്പെടുത്തൽആണ്​ ലക്ഷ്യമെങ്കിൽ കോൺഗ്രസ്​ തൃണമൂൽ കോൺഗ്രസ്​ സഖ്യത്തിൽ ചേരണമെന്ന്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. ഗോവയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.

തൃണമൂൽ കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടിയല്ലെന്നും സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണെന്നും മമത പറഞ്ഞു. ബി.ജെ.പിയെ നേരിടാൻ ഒന്നും ചെയ്യാതെ ഒരു മന്ദബുദ്ധിയായ ജമീന്ദാറിനെ പോലെയാണ് കോൺഗ്രസ് പാർട്ടി പെരുമാറുന്നത്​. കോൺഗ്രസിനെതിരെ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസ് വിചാരിക്കുന്നുവെങ്കിൽ ടി.എം.സി സഖ്യത്തിൽ ചേരുകയാണ്​ വേണ്ടത്​. എം.ജി.പിയുമായി ചേർന്ന് ഗോവയിൽ ഞങ്ങൾ സഖ്യമുണ്ടാക്കി. ഇതാണ് ബദൽ. നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് ചെയ്യുക. നിങ്ങൾ അത് ചെയ്​തില്ല എങ്കിൽ മറ്റാരും ചെയ്യില്ല -മമത പറഞ്ഞു. 

Tags:    
News Summary - Congress can join TMC alliance: Mamata Banerjee in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.