കലാപശ്രമം: ഗുജറാത്തിൽ ബി.ജെ.പി-കോൺഗ്രസ്​ നേതാക്കൾക്ക്​ തടവ്​

രാജ്​കോട്ട്​: കലാപം സൃഷ്​ടിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഗുജറാത്തിൽ കോൺഗ്രസ്​-ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ 10 പേർക്ക്​ ഒരു വർഷം തടവ്​. 2008ൽ ഭൂമി കൈയേറ്റ കേസുമായി ബന്ധപ്പെട്ട്​ 1500 ഓളം വരുന്ന സംഘത്തെ നയിച്ച്​ കലാപം സൃഷ്​ടിക്കാൻ ശ്രമിച്ചുവെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നുമുള്ള കേസിലാണ്​ രാജ്​കോട്ടിലെ കോടതി ശിക്ഷ വിധിച്ചത്​. ഭൂമി ​ൈകയേറ്റ കേസിൽ കോൺഗ്രസ്​ എം.എൽ.എ കുൻവാരിജ്​ ബവാലിയയെ അറസ്​റ്റ്​ ചെയ്​തതിൽ പ്രതിഷേധിച്ച്​ നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു. കുൻവാരിജ്​ ഇപ്പോൾ ബി.ജെ.പിയിലാണ്​.

ജുനഗഢ്​ എം.എൽ.എ ബിക്കഭായ്​ ജോഷി, വംഗാനേർ എം.എൽ.എ മുഹമ്മദ്​ ജാവേദ്​ പിർസാദ, മുൻ എം.എൽ.എ ഇന്ദ്രാണി രാജ്യഗുരു, മുൻ എം.പി ദേവ്​ജി ഫത്തേപാര കൂട​ാതെ മറ്റു ആറു പേരെയുമാണ്​ ശിക്ഷിച്ചത്​. ബിക്കഭായ്​ ജോഷിയും പിർസാദയും ഇന്ദ്രാണിയും കോൺഗ്രസ്​ നേതാക്കളും ദേവ്​ജി ബി.ജെ.പി നേതാവുമാണ്​. എല്ലാവർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്​.

Tags:    
News Summary - congress bjp leaders convicted in rioting case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.