ബംഗളൂരു: സഖ്യം നിലനിർത്താനും ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി ബി.ജെ.പിയെ നേരിടാനും വീട്ടുവീഴ്ചക്ക് തയാറായി കോൺഗ്രസും ജെ.ഡി.എസും. പ്രസ്താവന നടത്തുമ്പോൾ കോൺഗ്രസ് എം.എൽ.എമാർ ജാഗ്രത പുലർത്തണമെന്നും അതിര് ലംഘിക്കരുതെന്നും നേതൃത്വം നിർദേശം നൽകി. ഇരു പാർട്ടികൾക്കിടയിൽ പ്രശ്നങ്ങളില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായി സംസാരിച്ചെന്നും സഖ്യം നല്ല രീതിയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ജെ.ഡി.എസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി പറഞ്ഞു.
സർക്കാറിനെ വിമർശിച്ച് ഭരണകക്ഷി എം.എൽ.എമാർ പ്രസ്താവനയിറക്കുന്നത് ബി.ജെ.പിക്ക് ആയുധമാകുമെന്നാണ് വിലയിരുത്തൽ. വരും വരായ്കകൾ ആലോചിക്കാതെ വൈകാരിക പ്രസ്താവനകൾ നടത്തരുതെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോട് ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ നിർദേശിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കാനിരക്കെ രാജിവെക്കുെമന്ന തരത്തിലുള്ള പ്രസ്താവന തിരിച്ചടിയാകുമെന്നാണ് ദേവഗൗഡയുടെ വിലയിരുത്തൽ. തെൻറ ജീവിതത്തിെൻറ അവസാനം വരെയും സഖ്യസർക്കാറിനെ സംരക്ഷിക്കാൻ പരിശ്രമിക്കും.
രാജ്യത്തെ മതേതര കക്ഷികളുടെ നിലനിൽപിനായാണ് കോൺഗ്രസുമായി സഖ്യം ചേർന്നത്. പാർട്ടി പ്രവർത്തകരുടെ അതൃപ്തി പരിഹരിക്കാൻ കഴിയും. പ്രാദേശിക പാർട്ടികളുടെ നിലനിൽപ് രാജ്യത്ത് ആവശ്യമാണ് -ദേവഗൗഡ പറഞ്ഞു. അതേസമയം, കുമാരസ്വാമിയെ വിമർശിച്ച കോൺഗ്രസ് എം.എൽ.എ എസ്.ടി. സോമശേഖറിെൻറ നടപടിയിലുള്ള അതൃപ്തി ദേവഗൗഡ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. തുടർന്നാണ് എം.എൽ.എമാർക്ക് കർശന നിർദേശം നൽകാനും പ്രശ്നങ്ങൾ പരിഹരിക്കാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
അതേസമയം, ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെയുടെ വിവാദ പരാമർശത്തിനെതിരെ മഹിള കോൺഗ്രസിെൻറ നേതൃത്വത്തിൽ ബംഗളൂരുവിലെ മല്ലേശ്വരത്തെ ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.