ന്യൂഡൽഹി: രാജ്യത്തെ തൊഴിലും തൊഴിലില്ലായ്മയും വ്യക്തമാക്കുന്ന സ്ഥിതിവിവരക്കണക്ക് പുറത്തുവിടാത്തതിനെ തുടർന്ന് സ്ഥിതിവിവര കമീഷൻ അംഗങ്ങൾ രാജിവെച്ചത് വിവാദമായി. നിരവധി ഭരണഘടനാ സ്ഥാപനങ്ങൾ തകർത്ത മോദി സർക്കാർ രാജ്യത്തെ മറ്റൊരു സ്ഥാപനെത്തക്കൂടി നശിപ്പിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ദേശീയ സ്ഥിതിവിവര കമീഷെൻറ മരണത്തിൽ അനുശോചിക്കുകയാണെന്ന് മുൻ ധനമന്ത്രികൂടിയായ പി. ചിദംബരം പറഞ്ഞു.
വെള്ളം ചേർക്കാത്ത രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദനത്തെയും തൊഴിൽ അവസരങ്ങളെയും കുറിച്ച് വെള്ളം ചേർക്കാത്ത സ്ഥിതിവിവരം നൽകാൻ പോരാടിയ കമീഷനെ രാജ്യം ഒാർക്കുമെന്ന് ചിദംബരം തുടർന്നു. സർക്കാറിനെ രക്ഷിക്കാൻ ദുർഭരണത്തിെൻറ മുഴുവൻ സ്ഥിതിവിവര കണക്കും നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടൽ കുറ്റപ്പെടുത്തി.
സർക്കാറിേൻറതല്ലാത്ത എല്ലാ സ്വതന്ത്ര അംഗങ്ങളും കമീഷനിൽനിന്ന് രാജിവെച്ചുവെന്ന് അഹ്മദ് പേട്ടൽ പറഞ്ഞു. സർക്കാറിന് തിരിച്ചടിയാകുമായിരുന്ന െതാഴിൽ കണക്ക് ഒഴിവാക്കാൻ കൃത്രിമ കണക്ക് ഉണ്ടാക്കുകയായിരുന്നോ സർക്കാറിെൻറ ഉദ്ദേശ്യെമന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി ചോദിച്ചു.
രാജ്യത്തെ തൊഴിലും തൊഴിലില്ലായ്മയും വെളിപ്പെടുത്തുന്ന നാഷനൽ സാമ്പിൾ സർവേ ഒാർഗനൈസേഷെൻറ 2017-18ലെ വാർഷിക സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ പിടിച്ചുവെച്ചതിൽ പ്രതിഷേധിച്ചാണ് ദേശീയ സ്ഥിതിവിവര കമീഷൻ (നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ-എൻ.എസ്.സി) ആക്ടിങ് ചെയർപേഴ്സണും അംഗവും രാജിവെച്ചത്. തൊഴിൽ സ്ഥിതിവിവര കണക്ക് വിദഗ്ധനായ പി.സി. മോഹനനും പ്രഫസർ ജെ.വി മീനാക്ഷിയുമാണ് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.