കേന്ദ്രസർക്കാറിന്റെ ഓർഡിനൻസ്: എ.എ.പിയെ പിന്തുണക്കില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹിയിലെ നിയമനങ്ങൾ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ ഓർഡിനൻസിൽ എ.എ.പിയെ പിന്തുണക്കില്ലെന്ന് പഞ്ചാബ് കോൺഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‍വ. ചൊവ്വാഴ്ച നടന്ന യോഗത്തിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കോൺഗ്രസിന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്. കോൺഗ്രസ് എ.എ.പിയെ പിന്തുണക്കുമോയെന്ന ചോദ്യത്തിനാണ് ബജ്‍വ മറുപടി നൽകിയത്.

തങ്ങൾ ആരെയും പിന്തുണക്കില്ല. അത് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എ.എ.പിയുമായി ഒരു ബന്ധവുമില്ലെന്നും പഞ്ചാബ് പ്രതിപക്ഷ നേതാവ് ബജ്‍വ പറഞ്ഞു. നേരത്തെ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യോഗം വിളിച്ചിരുന്നു.

യോഗത്തിൽ പ​ങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും എ.എ.പിയെ പിന്തുണക്കേണ്ടെന്ന നിലപാട് സ്വീകരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ബി.ജെ.പിയുടെ ബി ടീമാണ് എ.എ.പിയെന്നായിരുന്നു യോഗത്തിൽ കോൺഗ്രസ് നേതാക്കളുടെ നിലപാടെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബ് കോൺഗ്രസിലെ മുതിർന്ന നേതാവ് തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.


Tags:    
News Summary - Cong won’t support AAP on Centre’s ordinance, says Partap Bajwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.