കോൺഗ്രസും ഇടതുപക്ഷവും കാമ്പസിലെ പ്രശ്​നങ്ങൾ ഊതിപെരുപ്പിക്കുന്നു​– വെങ്കയ്യ നായിഡു

ന്യൂഡൽഹി: കോൺഗ്രസും ഇടതുപക്ഷവും കാമ്പസുകളിൽ നടക്കുന്ന പ്രശ്​നങ്ങൾക്ക്​ ഊതിപെരുപ്പിച്ചുകൊണ്ട്​ മുതലെടുപ്പ്​ നടത്തുകയാണെന്ന്​ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അഭിപ്രായസ്വാതന്ത്ര്യമെന്നത്​ രാജ്യത്തി​​െൻറ അഖണ്ഡത തകർക്കാനുള്ള സ്വാതന്ത്ര്യമായി കാണരുത്​.

സർവകാലാശാലകളിൽ നടക്കുന്ന കാര്യങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്ന രീതിയിൽ നിറം പിടിപ്പിച്ചാണ്​ പ്രതിപക്ഷ പാർട്ടികൾ വ്യഖ്യാനിക്കുന്നത്​. യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്​ വഴിതെറ്റിക്കാനുള്ള നീക്കമാണ്​ നടക്കുന്നത്​. സാമൂഹിക പ്രശ്​നങ്ങളിലൂടെ ജന വികാരങ്ങളെ മുറി​പ്പെടുത്തുന്ന രീതിയാണ്​ കോൺഗ്രസും ഇടതുപക്ഷവും പ്രോത്സാഹിപ്പിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണ്​. എന്നാൽ ചില സ്ഥലങ്ങളിൽ അതിനുള്ള പരിമിതികൾ പൗരൻമാർ മനസിലാക്കേണ്ടതുണ്ട്​. ഒരു വ്യക്തിയുടെ മതവികാര​ത്തെയോ, ദേശത്തി​​െൻറ സമത്വത്തെയോ അഖണ്ഡതയേയോ അത്​ വ്രണപ്പെടുത്തുവാൻ പാടില്ല. സമുദായ ഭിന്നത പ്രോത്സാഹിപ്പിക്കുന്നതോ ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കാതിരിക്കുന്നതോ ആവരുത്​ നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യമെന്നും ​നായിഡു പറഞ്ഞു.
ജെ.എൻ.യു വിൽ നിന്ന്​ രാജ്യാദ്രോഹകുറ്റത്തിന്​ പുറത്താക്കപ്പെട്ട ഉമ്മർ ഖാലിദിനെ ഡൽഹി യൂനിവേഴ്​സിറ്റിയിലെ രാമോജി കോളജിലേക്ക്​ ക്ഷണിച്ചതുമായി ബന്ധപ്പെട്ട എ​.വി.ബി.പി പ്രവർത്തകരും ​െഎസ പ്രവർത്തകരും തമ്മിൽ വൻ സംഘർഷം നടന്നിരുന്നു. ഇൗ സംഭവത്തി​​െൻറ പശ്ചാത്തലത്തി​ൽ സംസാരിക്കുകയായിരുന്നു കേന്ദ്രമ​​ന്ത്രി.

Tags:    
News Summary - Cong, Left giving "colour" to happenings on campuses: Naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.