Posted On
date_range Updated On
date_range മുഖ്യമന്ത്രിയാകാനില്ല; പ്രശ്നം പരിഹരിക്കും -മല്ലികാർജുന ഖാർഗെ
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയാകാൻ ഇല്ലെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ. ഭിന് നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജൂലൈ പന്ത്രണ്ടോടെ വ്യക്തമായ ചിത്രം കിട്ടുമെന്നും ഖാർഗെ പറഞ്ഞു.
സഖ്യ സർക്കാർ തുടരണമെന്നാണ് ആഗ്രഹം. രാജിവെച്ച എം.എൽ.എ രാമറെഡ്ഡിയുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
പ്രശ്ന പരിഹാര ചർച്ച തുടരുകയാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാവരും പാർട്ടിക്ക് വിധേയരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.