Posted On
date_range Updated On
date_range മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ; 46കാരി കൊല്ലപ്പെട്ടു
ഇംഫാല്‍: സംഘർഷം അവസാനിക്കാതെ മണിപ്പൂർ. കഴിഞ്ഞദിവസം കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 46 വയസ്സുകാരി കൊല്ലപ്പെട്ടു.
നെജാഖോള്‍ ലുങ്ദിം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കാങ്‌പോക്പി ജില്ലയിലെ തങ്ബൂഹ് ഗ്രാമത്തില്‍ രണ്ട് സായുധസംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകള്‍ക്ക് തീയിട്ടു. അതിനിടെ, സമീപത്തെ സ്‌കൂളില്‍ തമ്പടിച്ചിരുന്ന സി.ആർ.പി.എഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവെപ്പുണ്ടായതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.