ത്രിപുരയിൽ നടന്നത്​​ തികച്ചും അ​പ്രതീക്ഷിതം- മാണിക്​ സർകാർ

അഗർത്തല: ത്രിപുരയിൽ  25 വർഷത്തെ സി.പി.എം ഭരണത്തിനാണ്​ കഴിഞ്ഞ  നിയമസഭാ തെരഞ്ഞെടുപ്പിലൂടെ താൽക്കാലിക വിരാമമായിരിക്കുന്നത്​. നാലു തവണ മുഖ്യമന്ത്രി പദത്തിലെത്തിയ മാണിക്​ സർകാർ ഉപചാരം ചൊല്ലി പടിയിറങ്ങിയിരിക്കുന്നു. ത്രിപുരയിൽ നടന്നത്​ തികച്ചും അപ്രതീക്ഷിതമായ സംഭവമാണെന്നാണ്​ ജനങ്ങളുടെ ആരാധ്യനേതാവ്​ മാണിക്​ ദായുടെ പ്രതികരണം. 

‘‘തീർത്തും അപ്രതീക്ഷിതമായിരുന്നു ബി.ജെ.പിയുടെ ജയം. അത്തരമൊരു ഫലം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എന്തുകൊണ്ട്​ തോൽവിയെന്നത്​ പരിശോധിക്കും’’^ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ മാണിക്​ സർക്കാർ പറഞ്ഞു. 
തെരഞ്ഞെടുപ്പ്​ ഫലം വിശദമായി പഠിച്ചു വരികയാണ്​. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന്​ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു. കണക്കുകൾ പരിശോധിക്കാതെ എവിടെയാണ്​ പിഴച്ചതെന്ന്​ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എങ്ങിനെയാണ്​ വോട്ടുകൾ ചോർന്നതെന്ന്​ ബൂത്ത്​ തലത്തിൽ പരിശോധിക്കും. പ്രാഥമിക നിരീക്ഷണത്തിൽ ചില പിന്നാക്ക സമുദായങ്ങളും ആദിവാസി വിഭാഗവും ബി.ജെ.പിക്കൊപ്പം നിന്നതായാണ്​ കണ്ടതെന്നും മാണിക്​ സർക്കാർ പറഞ്ഞു. 


ത്രിപുരയിൽ 60 സീറ്റുകളിൽ 43 എണ്ണവും തൂത്തുവാരിയാണ്​ ബി.ജെ.പി ആദ്യമായി ഭരണം നേടിയത്​.      

Tags:    
News Summary - Completely Unexpected," Manik Sarkar - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.