Posted On
date_range Updated On
date_range പാക്അധീന കശ്മീർ: ഫാറൂഖ് അബ്ദുല്ലക്കും ഋഷി കപൂറിനുമെതിരെ കേസെടുക്കണമെന്ന് പരാതി
ജമ്മു: പാക്അധീനകശ്മീർ പാകിസ്താെൻറ ഭാഗമാണെന്ന് പ്രസ്താവന നടത്തിയ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലക്കും നടൻ ഋഷി കപൂറിനുമെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ജില്ലമജിസ്ട്രേറ്റിന് പരാതി. ക്രിമിനൽ നടപടിക്രമം 196 പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് സാമൂഹികപ്രവർത്തകനായ സുകേഷ് ഖജൂരിയയുടെ ആവശ്യം.
പാക്അധീനകശ്മീർ പാകിസ്താെൻറ ഭാഗമാണെന്ന് നവംബർ 11നാണ് ഫാറൂഖ് അബ്ദുല്ല പ്രസ്താവന നടത്തിയത്. ഇതിനെ പിന്തുണച്ച് ഋഷി കപൂറിെൻറ ട്വീറ്റും വിവാദമായി. ജമ്മു^കശ്മീർ നമ്മുടേതും പാക്അധീനകശ്മീർ അവരുടേതുെമന്നാണ് അദ്ദേഹം തുറന്നടിച്ചത്. പ്രശ്നപരിഹാരത്തിന് ഇത് മാത്രമാണ് വഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.