ന്യൂഡൽഹി: കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രങ്ങൾക്കും വിവിപാറ്റുകൾക്കുമെതിരെ വ്യാപക പരാതി ഉയരുകയും 100ലേറെ ബൂത്തുകളിൽ വീണ്ടും വോെട്ടടുപ്പ് നടത്തുകയും ചെയ്തതോടെ പഴി ഉദ്യോഗസ്ഥരുടെ തലയിലിട്ട് തെരഞ്ഞെടുപ്പ് കമീഷൻ. വിവിപാറ്റ് തകരാറിലാക്കിയത് ഉദ്യോഗസ്ഥരാണെന്ന നിലപാടിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഉദ്യോഗസ്ഥർക്ക് പ്രവർത്തിപ്പിക്കാൻ അറിയാത്ത പുതിയതരം വിവിപാറ്റുകളിലാണ് പ്രശ്നമുണ്ടായതെന്നാണ് കമീഷൻ നൽകുന്ന വിശദീകരണം.
പരാതിയുയർന്നാൽ ആ വോട്ടുയന്ത്രവും വിവിപാറ്റും ഉപയോഗിക്കരുതെന്നാണ് കമീഷൻ ചട്ടമെന്നും അതുകൊണ്ടാണ് മറ്റിവെച്ചതെന്നും അതിനർഥം വിവിപാറ്റ് കേടാണെന്നല്ലെന്നും കമീഷൻ വ്യക്തമാക്കി. കടുത്ത കാലാവസ്ഥകളിൽ നിരവധി തവണ പരിേശാധിച്ചശേഷമാണ് വിവിപാറ്റിന് അനുമതി നൽകിയത്. 55 ഡിഗ്രി സെൽഷ്യസ് ചുടുള്ള കാലാവസ്ഥയിൽ വരെ അവ പ്രവർത്തിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർക്ക് മതിയായ പരിശീലനം നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്നും കമീഷൻ അവകാശപ്പെട്ടു.
അതിനിടെ, ഉപതെരെഞ്ഞടുപ്പ് നടന്ന മഹാരാഷ്ട്രയിലെ ഗോണ്ഡ്യ ഭണ്ഡാരയിലെ മുൻ ജില്ല കലക്ടറെ അടുത്ത അഞ്ചു വർഷത്തേക്ക് തെരഞ്ഞെടുപ്പ് ജോലികളിൽനിന്ന് കമീഷൻ വിലക്കി. ചട്ടലംഘനത്തിന് അദ്ദേഹത്തിനുമേൽ പിഴ ചുമത്തുമെന്നും കമീഷൻ അറിയിച്ചു. കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാനായി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബാങ്കുകൾ 24 മണിക്കൂർ തുറന്നുവെക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നു. കലക്ടറെ കമീഷൻ സ്ഥലം മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.