മുന്നാക്ക സംവരണം; സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ന്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കുള്ള 10 ശതമാനം സംവരണം ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രിംകോടതിയുടെ സുപ്രധാന വിധി ഇന്ന്. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അവസാന പ്രവൃത്തി ദിവസത്തിലാണ് വിധിപ്രഖ്യാപനം.

ഇത്തരത്തിൽ സംവരണം നൽകാൻ നടത്തിയ നൂറ്റിമൂന്നാമത് ഭേദഗതി ഭരണഘടനയുടെ അന്തസത്തക്ക് എതിരാണെന്ന വാദമാണ് ഹരജിക്കാർ ഉന്നയിക്കുന്നത്. സംവരണം അൻപത് ശതമാനം കടക്കരുതെന്ന സുപ്രിംകോടതി വിധിക്ക് എതിരാണ് ഭേദഗതി. ദരിദ്രരായ മുന്നാക്ക ജാതിക്കാരെ സഹായിക്കേണ്ടത് സംവരണം നൽകിയല്ലെന്നും സംവരണം സാമൂഹ്യ ഉത്തരവാദിത്തമാണെന്നുമാണ് മോഹൻ ഗോപാൽ ഉൾപ്പെടെയുള്ള ഹരജിക്കാരുടെ വാദം.

നിലവിൽ സംവരണമുള്ള വിഭാഗത്തിന്റെ അവകാശത്തെ കവർന്നെടുക്കുന്നതല്ല പുതിയ സംവരണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അന്നത്തെ അറ്റോർട്ടണി ജനറൽ കെ.കെ വേണുഗോപാൽ വാദിച്ചിരുന്നു. പട്ടിക ജാതി, പട്ടിക വർഗ, ഒ.ബി.സി എന്നിങ്ങനെയുള്ള സംവരണ വിഭാഗത്തിനൊപ്പം പുതിയൊരു കമ്പാർട്ട്‌മെന്റ് രൂപീകരിക്കുന്നു എന്നായിരുന്നു എ.ജിയുടെ വാദം. ജാതി തിരിച്ചുള്ള സംവരണത്തിൽ നിന്നുള്ള മാറ്റം എന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശേഷിപ്പിച്ചത്. സാമ്പത്തിക നില മാത്രം മാനദണ്ഡമാക്കി സംവരണം നൽകാമോ എന്നതടക്കമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഇന്നത്തെ വിധി.

Tags:    
News Summary - community based reservation judgement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.