'കമ്യൂണിസ്റ്റുകൾ ഇന്ത്യ വിടുക'; ജെ.എൻ.യു കാമ്പസ് മതിലുകൾ വികൃതമാക്കി ഹിന്ദു രക്ഷാ ദൾ

'കമ്യൂണിസ്റ്റുകൾ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യവുമായി തീവ്ര ഹിന്ദുത്വ പാർട്ടിയായ ഹിന്ദു രക്ഷാ ദൾ രംഗത്ത്. ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ ചുവരുകളിലാണ് ഇവർ വിദ്വേഷ മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നത്. സർവ്വകലാശാലയുടെ പ്രധാന ഗേറ്റിലാണ് വാചകം. "കമ്യൂണിസ്റ്റുകൾ ക്വിറ്റ് ഇന്ത്യ", "കമ്യൂണിസ്റ്റുകൾ = ISIS", "ജിഹാദികൾ ക്വിറ്റ് ഇന്ത്യ" എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങൾ. ചുവരിൽ "ഹിന്ദു രക്ഷാ ദൾ" എന്നും എഴുതിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കുമെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

അതേസമയം, കമ്യൂണിസ്റ്റുകാർ ബ്രാഹ്മണ വിരുദ്ധ, ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഹിന്ദു രക്ഷാദൾ അംഗങ്ങൾ ആരോപിക്കുന്നു. ജെ.എൻ.യുവിൽ ഇത്തരം പ്രവൃത്തികൾ നടക്കുന്നത് ആദ്യമായല്ല. ഈ വർഷമാദ്യം ജെ.എൻ.യുവിലെ ചുവരുകളിൽ അജ്ഞാതർ 'മുസ്ലീം ലൈവ്സ് ഡോണ്ട് മാറ്റർ' എന്നെഴുതിയിരുന്നു. കാമ്പസ് അന്തരീക്ഷം തകിടം മറിച്ചുകൊണ്ട് കാമ്പസിന്റെ സാധാരണ നില തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇവ. ഇത് ആദ്യമായല്ല സർവകലാശാലക്കുള്ളിൽ ഇത്തരം വിദ്വേഷ പ്രവർത്തനങ്ങൾ നടക്കുന്നത്. നിരവധി സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - 'Communist quit India': JNU campus walls defaced with slogans by Hindu Raksha Dal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.