ജന്തർ മന്തറി​ലെ വർഗീയ മുദ്രാവാക്യം; ബി.ജെ.പി നേതാവ്​ അ​ശ്വനി ഉപാധ്യായയെ ചോദ്യംചെയ്യാൻ വിളിപ്പിച്ച്​ പൊലീസ്​

ന്യൂഡൽഹി: ജന്തർ മന്തറിൽ വർഗീയ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ബി.ജെ.പി ​േനതാവ്​ അശ്വനി ഉപാധ്യായയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്​ ഡൽഹി പൊലീസ്​. ഞായറാഴ്​ചയാണ്​ കേസിന്​ ആസ്​പദമായ സംഭവം.

നിയമം അനുശാസിക്കുന്നതിന്​ അനുസരിച്ച്​ കേസ്​ കൈകാര്യം ചെയ്യുമെന്നും വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ അനുവദിക്കില്ലെന്നും ഡൽഹി പൊലീസ്​ പറഞ്ഞു.

ഞായറാഴ്​ച ജന്തർ മന്തറിൽ അശ്വനിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കിടെ മുസ്​ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതി​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ഇതോടെ പൊലീസ് അജ്ഞാതർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്യുകയായിരുന്നു.

കോന്നൗട്ട്​ സ്​റ്റേഷനിലേക്കാണ്​ അശ്വനി ഉപാധ്യായയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്​. കൂടാതെ ഉത്തം മാലിക്​, വിനിത്​ ക്രാന്തി, പിങ്കി ബയ്യ തുടങ്ങിയവർ പൊലീസ്​ നിരീക്ഷണത്തിലാണെന്നാണ്​ വിവരം.

​കേസുമായി ബന്ധപ്പെട്ട്​ അശ്വനിയെ അറസ്​റ്റ്​ ചെയ്​​തേക്കുമെന്നും മുതിർന്ന ഉദ്യോഗസ്​ഥർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ടവ​ർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ്​ ഡൽഹി ​െപാലീസ്​ കമീഷണർ രാകേഷ്​ അസ്​താനയുടെ നിർദേശം.

വിഡ​ിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട്​ അശ്വനി ഡൽഹി ​െപാലീസിന്​ പരാതി നൽകിയിരുന്നു. വിഡിയോയുമായി ബന്ധപ്പെട്ട്​ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നായിരുന്നു അശ്വനിയുടെ പരാതി. മുസ്​ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയത്​ ആരാണെന്ന്​ അറിയില്ലെന്നും ബ്രിട്ടീഷ്​ കാലഘട്ടത്തിലെ 22 നിയമങ്ങൾ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു അശ്വനിയുടെ പ്രതികരണം. 

Tags:    
News Summary - Communal slogans near Jantar Mantar Delhi Police summons BJP leader Ashwini Upadhyay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.