വാണിജ്യ സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു; കൂട്ടിയത്​ 72.50 രൂപ

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന്​ 72.50 രൂപയാണ്​ വർധിപ്പിച്ചത്​. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്​ ഇപ്പോൾ 1623 രൂപയായി​ വില.

വാണിജ്യ സിലിണ്ടറിന്​ ഈ വർഷം 303 രൂപയാണ്​ വർധിപ്പിച്ചത്​. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്​ വില വർധിപ്പിച്ചിട്ടില്ല. ജൂലൈയിൽ 25.50 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 834.50 രൂപയാണ്​ വില.

Tags:    
News Summary - Commercial LPG cylinders now costlier by rupees 73.5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.