Posted On
date_range Updated On
date_range സുരേഷ് പ്രഭുവിന് വ്യോമയാന മന്ത്രാലയത്തിന്‍റെ അധിക ചുമതല
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ച ടി.ഡി.പി(തെലുങ്ക് ദേശം പാർട്ടി) അംഗം അശോക് ഗണപതി രാജുവിന് പകരം വ്യോമയാന മന്ത്രാലയത്തിന്‍റെ അധിക ചുമതല വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന്. ചുമതല സുരേഷ് പ്രഭുവിന് കൈമാറാൻ പ്രധാനമന്ത്രിയോട് രാഷ്ട്പതി നിർദേശിച്ചതായി പാർലമെന്‍റ് വക്താവ് പറഞ്ഞു.
രാജുവിനെ കൂടാതെ, മന്ത്രിസഭയിൽ നിന്നും ടി.ഡി.പിയുടെ തന്നെ എം.പി.വൈ.എസ് ചൗധരിയും രാജി വെച്ചിരുന്നു. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നൽകണമെന്ന് ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് ടി.ഡി.പി മന്ത്രിമാർ മോദി സർക്കാറിൽ നിന്ന് രാജിവെച്ചത്. അതേസമയം സർക്കാറിനുള്ള പിന്തുണ പിൻവലിച്ചിട്ടില്ലെന്ന് ടി.ഡി.പി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.