ബി.വി.അമിത
Posted On
date_range Updated On
date_range കോളജ് അധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ
മംഗളൂരൂ: കോളജ് അധ്യാപികയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്‍ക്കി എസ് കോടിയിലെ ബി.വി.അമിതയാണ് (34) മരിച്ചത്. മംഗളൂറു വാമടപ്പദവിലെ കോളജില്‍ ഗസ്റ്റ് ലക്ചററാണ് അമിത. സ്വന്തം വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ അമിത വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. 12 വര്‍ഷം മുമ്പ് വിവാഹിതയായ അവര്‍ക്ക് എട്ട് വയസുള്ള മകളുണ്ട്.കടുംകൈക്ക് പിന്നിലെ കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.