മൂടൽമഞ്ഞ്: ഡൽഹിയിൽ ട്രെയിൻ ഗതാഗതം താറുമാറായി; 15 സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ റെയിൽ ഗതാഗതം താറുമാറായി. 15 സർവീസുകൾ റദ്ദാക്കി. 39 സർവീസുകൾ വൈകിയപ്പോൾ 11 എണ്ണം പുനഃക്രമീകരിച്ചു. മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞതാണ് സർവീസുകളെ പ്രതികൂലമായി ബാധിച്ചത്. 

കാലാവസ്ഥാപഠന കേന്ദ്രത്തിന്‍റെ റിപ്പോർട്ട് പ്രകാരം ഡൽഹിയിൽ ഉയർന്ന അന്തരീക്ഷ ഊഷ്മാവ് 25 ഡിഗ്രി സെൽഷ്യൽസും കുറഞ്ഞത് അഞ്ച് ഡിഗ്രി സെൽഷ്യൽസും ആണ്. ഉച്ചയോട് കൂടി മൂടൽമഞ്ഞിൽ കുറവ് വരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 

Tags:    
News Summary - Cold Wave: 39 trains delayed, 15 cancelled in Delhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.