കോയമ്പത്തൂർ ഡി.ഐ.ജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; കുടുംബപ്രശ്നങ്ങളെ തുടർന്നെന്ന്

കോയമ്പത്തൂർ: ഡി.ഐ.ജി സി. വിജയകുമാർ (45) സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം.

കുടുംബത്തോടൊപ്പം കോയമ്പത്തൂർ റെഡ് ഫീൽഡ്സിലെ ക്വാർട്ടേഴ്സിലായിരുന്നു താമസം. ഇന്ന് രാവിലെ 6.15ഓടെ സർവിസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് വിജയകുമാർ കോയമ്പത്തൂർ റേഞ്ച് ഡി.ഐ.ജിയായി ചുമതലയേറ്റത്. 2009 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏതാനും നാളുകളായി കടുത്ത വിഷാദത്തിലായിരുന്നു. മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായി 'ദിശ' ഹെല്‍പ് ലൈൻ നമ്പർ: 1056, 0471-2552056)

Tags:    
News Summary - Coimbatore DIG dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.