ന്യൂഡൽഹി: മോദി സർക്കാറിെൻറ കൽക്കരി ലേലം നഷ്ടക്കച്ചവടമായി. കൽക്കരി ലേലം അഴിമതിമുക്തമാക്കുന്ന നയം നടപ്പാക്കിയതുവഴി രണ്ടുലക്ഷം കോടി രൂപ സമാഹരിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദമെങ്കിലും, അതിെൻറ മൂന്നുശതമാനം പോലും ലേലത്തിൽ കിട്ടിയില്ലെന്നാണ് കണക്കുകൾ.
കൽക്കരിപ്പാടങ്ങൾ ഇ-ലേലം ചെയ്ത് നൽകുന്നതുവഴി മൂന്നരലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് വരുമാനം കിട്ടുമെന്നാണ് 2015 മാർച്ചിൽ സർക്കാർ പ്രഖ്യാപിച്ചത്. മൂന്നര വർഷംകൊണ്ട് സർക്കാർ സമാഹരിച്ചതാകെട്ട, 5684 കോടി രൂപ. 31 ലേലം വഴി 58 കൽക്കരിപ്പാടങ്ങൾ ഖനനത്തിനു നൽകിയതു വഴിയാണ് ഇൗ തുക കിട്ടിയത്. സംസ്ഥാനങ്ങൾക്ക് റോയൽറ്റിയായി കിട്ടുന്ന തുക വേറെയാണ്.
കൽക്കരി ലേലം യു.പി.എ സർക്കാറിനെ പിടിച്ചുലച്ചിരുന്നു. ഖജനാവിന് 1.34 ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്ന സി.എ.ജി റിപ്പോർട്ടിനെ തുടർന്ന് പൊതു, സ്വകാര്യ മേഖലക്ക് നൽകിയ 204 കൽക്കരിപ്പാട ഖനനാനുമതി സുപ്രീംകോടതി റദ്ദാക്കി. ഇവ വീണ്ടും പുനർലേലം ചെയ്യാൻ മോദിസർക്കാർ കൽക്കരി ഖനന പ്രത്യേക വ്യവസ്ഥാ നിയമം പാസാക്കിയിരുന്നു. അതനുസരിച്ചാണ് 65 ഖനികൾ ലേലത്തിന് വെച്ചത്.
പലപ്പോഴും ലേലനടപടി പരാജയമായി. അതിനൊടുവിൽ 31 ബ്ലോക്കുകളാണ് ലേലത്തിൽ പോയത്. നടപടികൾ പൂർത്തിയാക്കുന്നതിെൻറ സമയക്രമം പാലിക്കാത്തതിനാൽ ഏഴെണ്ണം റദ്ദാക്കി. 58 ഖനികൾ പൊതുേമഖല കമ്പനികൾക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.