സി.എൻ.ജിക്ക് രണ്ട് രൂപ കൂട്ടി

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക വാ​ത​കം എ​ന്നി​വ​യു​ടെ വി​ല റെ​ക്കോ​ഡി​ലെ​ത്തി നി​ൽ​ക്കെ സ​മ്മ​ർ​ദി​ത പ്ര​കൃ​തി വാ​ത​ക​ത്തി​ന് (സി.​എ​ൻ.​ജി) സ​ർ​ക്കാ​ർ വീ​ണ്ടും വി​ല കൂ​ട്ടി. കി​ലോ​ക്ക് ര​ണ്ടു രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ര​ണ്ടു​മാ​സ​ത്തി​നി​ടെ 12ാമ​ത്തെ വ​ർ​ധ​ന​യാ​ണി​ത്. ഇ​തോ​ടെ കി​ലോ 71.61 രൂ​പ​യു​ണ്ടാ​യി​രു​ന്ന സി.​എ​ൻ.​ജി ഡ​ൽ​ഹി​യി​ൽ 73.61 രൂ​പ​യാ​യി ഉ​യ​ർ​ന്നു. 12 ത​വ​ണ​യാ​യി കി​ലോ​ക്ക് 17.60 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഏ​പ്രി​ലി​ൽ മാ​ത്രം കി​ലോ​ക്ക് 7.50 രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി.

സാ​ധാ​ര​ണ പ്ര​കൃ​തി​വാ​ത​ക​ത്തി​ൽ മീ​ഥെ​യ്ൻ ചേ​ർ​ത്ത് സ​മ്മ​ർ​ദം ചെ​ലു​ത്തി സൃ​ഷ്ടി​ക്കു​ന്ന​താ​ണ് സി.​എ​ൻ.​ജി. പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ സൂ​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ​തി​നെ​ക്കാ​ൾ ഒ​രു ശ​ത​മാ​നം കു​റ​ഞ്ഞ സ്ഥ​ല​മേ സി.​എ​ൻ.​ജി​ക്ക് ആ​വ​ശ്യ​മാ​യി വ​രൂ. പ്ര​ധാ​ന​മാ​യും വാ​ഹ​ന ഇ​ന്ധ​ന​മാ​യ സി.​എ​ൻ.​ജി പ്ര​കൃ​തി​സൗ​ഹൃ​ദം കൂ​ടി​യാ​ണ്.


Tags:    
News Summary - CNG Price Hiked By rs 2 Per Kg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.